l o a d i n g

സാംസ്കാരികം

കുറത്തിയിലൂടെ കടമ്മനിട്ടയുടെ ഓര്‍മ്മകള്‍ പുതുക്കി കേളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 3, 2026

റിയാദ്: മലയാള കാവ്യലോകത്ത് തനതു ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്‌കാരിക വേദി സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു. കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'കടമ്മനിട്ടയില്ലാത്ത 18 വര്‍ഷങ്ങള്‍ ഓര്‍മ്മകളിലൂടെ കുറത്തി' എന്ന പേരില്‍ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ നാസര്‍ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി കടമനിട്ടയുടെ വരികള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌നിഗ്ധ ആലപിച്ച 'കോഴി' എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കെ.പി.എം. സാദിഖ്, സീബ കൂവോട്, ജോസഫ് അതിരുങ്കല്‍, സുനില്‍ കുമാര്‍, ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ കടമ്മനിട്ടയെ അനുസ്മരിച്ചു. സതീഷ് കുമാര്‍ വളവില്‍ 'കിരാതവൃത്തം' എന്ന കവിതയും ശശി കാട്ടൂര്‍ 'കാട്ടാളന്‍' എന്ന കവിതയും ആലപിച്ചു. അനാമിക രാജ് 'കുറത്തി'യെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്താവിഷ്‌കാരം സദസിനെ ആവേശഭരിതരാക്കി.

കടമ്മനിട്ടയുടെ സാഹിത്യവും സാമൂഹിക ഇടപെടലുകളും ഓര്‍മ്മപ്പെടുത്തി മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, ബത്ത ഏരിയ മര്‍ഗബ് രക്ഷാധികാരി സമിതി അംഗം അനസ് എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സതീഷ് വളവില്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ മൂസ കൊമ്പന്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: 1. വിപിന്‍ കുമാര്‍ സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യുന്നു. 2. അനാമിക രാജ് അവതരിപ്പിച്ച നൃത്താവിഷ്‌കാരത്തില്‍ നിന്ന്.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026