l o a d i n g

ബിസിനസ്

ചരിത്രത്തിലാദ്യമായി സൗദി ബാങ്ക് നിക്ഷേപം 3 ലക്ഷം കോടി റിയാല്‍ കടന്നു; അഞ്ചു വര്‍ഷത്തിനിടെ ഒരു ലക്ഷം കോടിയുടെ വര്‍ദ്ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 3, 2026

റിയാദ്: സൗദി അറേബ്യയുടെ ബാങ്കിംഗ് മേഖലയില്‍ റെക്കോര്‍ഡ് നേട്ടം. ചരിത്രത്തിലാദ്യമായി രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍ 3 ലക്ഷം കോടി റിയാല്‍ (ഏകദേശം 800 ബില്യണ്‍ ഡോളര്‍) പിന്നിട്ടു. ഫെബ്രുവരി മാസാവസാനത്തെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ നിക്ഷേപങ്ങളിലുണ്ടായ ഗണ്യമായ വര്‍ദ്ധനവും വ്യക്തികളുടെയും കമ്പനികളുടെയും തുടര്‍ച്ചയായ നിക്ഷേപങ്ങളുമാണ് ഈ നേട്ടത്തിന് കരുത്തായത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 8.8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ജനുവരിയെ അപേക്ഷിച്ച് നിക്ഷേപങ്ങളില്‍ 2.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ 127.6 ബില്യണ്‍ റിയാലിന്റെ (14.8%) വര്‍ദ്ധനവുണ്ടായി. മൊത്തം നിക്ഷേപത്തിന്റെ 32.5 ശതമാനം സര്‍ക്കാര്‍ വിഹിതമാണ്. വ്യക്തികളുടെയും കമ്പനികളുടെയും നിക്ഷേപം 114.3 ബില്യണ്‍ റിയാല്‍ (6.1%) വര്‍ദ്ധിച്ചു. മൊത്തം നിക്ഷേപത്തിന്റെ 65.6 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്, ഇത് ബാങ്കിംഗ് ലിക്വിഡിറ്റി ഉറപ്പാക്കുന്നതില്‍ സ്വകാര്യ മേഖലയുടെ സ്വാധീനം വ്യക്തമാക്കുന്നു.

പലിശനിരക്കിലുണ്ടായ വര്‍ദ്ധനവ് നിക്ഷേപകരുടെ താല്‍പ്പര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് (SAMA) വ്യക്തമാക്കുന്നു. കൂടുതല്‍ ലാഭം പ്രതീക്ഷിച്ചു ഉപഭോക്താക്കള്‍ ടൈം ആന്റ് സേവിംഗ്സ് നിക്ഷേപങ്ങളിലേക്ക് മാറുകയാണ്. 2022-ല്‍ പലിശനിരക്ക് ഉയരാന്‍ തുടങ്ങിയതോടെ ഇത്തരം നിക്ഷേപങ്ങള്‍ 1.5 മടങ്ങ് വര്‍ദ്ധിച്ചു. നിലവില്‍ മൊത്തം നിക്ഷേപത്തിന്റെ 39.4 ശതമാനവും ടൈം ആന്റ് സേവിംഗ്സ് വിഭാഗത്തിലാണ്. പലിശ ലഭിക്കാത്ത ഡിമാന്‍ഡ് ഡെപ്പോസിറ്റുകളില്‍ (Demand Deposits) കുറഞ്ഞ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്.

ബാങ്കുകള്‍ക്കിടയിലുള്ള മത്സരം വര്‍ദ്ധിച്ചതോടെ, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ റിസ്‌കുള്ള പുതിയ സേവിംഗ്‌സ് പദ്ധതികള്‍ ബാങ്കുകള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ആദ്യ ഒരു ലക്ഷം കോടി റിയാല്‍ നിക്ഷേപത്തിലെത്താന്‍ 19 വര്‍ഷമെടുത്തു (1992-2011). രണ്ടാമത്തെ ലക്ഷം കോടിയിലെത്താന്‍ 10 വര്‍ഷമെടുത്തു (2011-2021). എന്നാല്‍ മൂന്നാമത്തെ ലക്ഷം കോടിയിലെത്താന്‍ വെറും അഞ്ചു വര്‍ഷം (2021-2026 ഫെബ്രുവരി) മാത്രമാണ് വേണ്ടിവന്നത്.

എണ്ണവരുമാനത്തിലുണ്ടായ വര്‍ദ്ധനവ്, വന്‍കിട പദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവിടല്‍, വിഷന്‍ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവല്‍ക്കരണം എന്നിവയാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങള്‍. സ്വകാര്യ മേഖലയുടെ വിപുലീകരണവും തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതും ജനങ്ങളുടെ സമ്പാദ്യശീലം ഉയരാന്‍ കാരണമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026