l o a d i n g

ബിസിനസ്

ഇറാഖി എണ്ണ ഇനി സിറിയന്‍ തുറമുഖം വഴി; ആഗോള വിപണിയിലേക്ക് പുതിയ പാത തുറന്നു

Thumbnail

ലണ്ടന്‍: മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കിടയിലും ഊര്‍ജ്ജ വിതരണത്തിന് ബദല്‍ മാര്‍ഗമൊരുക്കി ഇറാഖ്. സിറിയയിലെ ബനിയാസ് എണ്ണ തുറമുഖം വഴി ഇറാഖ് അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ കയറ്റുമതി ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജവിലയെ ബാധിച്ച പശ്ചാത്തലത്തില്‍ സിറിയയെ ഒരു പ്രധാന ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ബുധനാഴ്ച വൈകിട്ടോടെ ഇറാഖി ഇന്ധനം കയറ്റിയ 299 ട്രക്കുകള്‍ അല്‍-തന്‍ഫ് അതിര്‍ത്തി കടന്ന് സിറിയയില്‍ പ്രവേശിച്ചു. മെഡിറ്ററേനിയന്‍ തീരത്തെ ബനിയാസ് എണ്ണ തുറമുഖമാണ് ലക്ഷ്യം. ഇവിടെ നിന്ന് എണ്ണ കൂറ്റന്‍ ടാങ്കറുകളിലേക്ക് മാറ്റും. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിറിയയ്ക്കും ഇറാഖിനും ഇടയിലുള്ള അല്‍-തന്‍ഫ്, അല്‍-വലീദ് അതിര്‍ത്തി കവാടങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച തുറന്നുകൊടുത്തു.

ഫെബ്രുവരി അവസാനം മുതല്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ ബാധിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിലുണ്ടായ തടസ്സങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ പ്രതിസന്ധി മറികടക്കാനാണ് സിറിയ വഴിയുള്ള പുതിയ കര-കടല്‍ മാര്‍ഗ്ഗം ഇറാഖ് പ്രയോജനപ്പെടുത്തുന്നത്.

'മേഖലയിലെ ഊര്‍ജ്ജ വിപണിയെ സുസ്ഥിരമാക്കാന്‍ ഈ നീക്കം സഹായിക്കും. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാന ഊര്‍ജ്ജ കവാടമെന്ന നിലയില്‍ സിറിയയുടെ സ്ഥാനം ഇത് വര്‍ദ്ധിപ്പിക്കും.' സിറിയന്‍ പെട്രോളിയം കമ്പനി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സഫ്വാന്‍ ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ഇറാഖിന്റെയും സിറിയയുടെയും ഈ തീരുമാനം ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026