l o a d i n g

കേരള

സാദിഖലി തങ്ങള്‍ക്കെതിരായ വ്യാജ പ്രചാരണം: ശക്തമായ പിന്തുണയുമായി കെ.ടി. ജലീല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 23, 2026

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കപ്പെട്ട വ്യാജ ലൈംഗിക ആരോപണത്തെ അപലപിച്ച് തവനൂര്‍ എം.എല്‍.എ കെ.ടി. ജലീല്‍. തങ്ങള്‍ക്കെതിരായ വ്യക്തിഹത്യയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം കുല്‍സിത നീക്കങ്ങള്‍ ഗൗരവകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ആദരിക്കുന്ന വ്യക്തിയാണ് സാദിഖലി തങ്ങളെന്നും, തന്റെ മഹല്ലിലെ ഖാദി കൂടിയായ അദ്ദേഹത്തെ താറടിച്ചുകാണിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജലീല്‍ വ്യക്തമാക്കി.

പുതിയ സാങ്കേതിക വിദ്യകള്‍ (AI) ഉപയോഗിച്ച് ആരെയും മോശക്കാരാക്കാന്‍ സാധിക്കുമെന്നും, സാദിഖലി തങ്ങള്‍ക്കെതിരെ പ്രചരിക്കുന്നത് പൂര്‍ണ്ണമായും നിര്‍മ്മിതമായ വ്യാജ ചിത്രങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഈ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച വൈകീട്ടോടെയാണ് ഒരു അജ്ഞാത ഫേസ്ബുക് അക്കൗണ്ട് വഴി തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പോലീസില്‍ പരാതി നല്‍കുകയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ ആരോപണം ഉന്നയിച്ച വ്യക്തി പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026