l o a d i n g

കേരള

റാപിഡോ 'പിങ്ക് മൊബിലിറ്റി' പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

തിരുവനന്തപുരം: പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ, കേരള മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് 'പിങ്ക് മൊബിലിറ്റി' പദ്ധതി ആരംഭിച്ചു. വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള 'പിങ്ക് മൊബിലിറ്റി' പദ്ധതിക്കും 'റാപിഡോ ശക്തി' എന്ന പ്രത്യേക പരിപാടിക്കുമാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. സ്ത്രീകളെ പ്രൊഫഷണല്‍ റൈഡര്‍മാരാക്കി ഗതാഗത മേഖലയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളിന്റെ സഹകരണത്തോടെ, തിരഞ്ഞെടുക്കപ്പെട്ട വനിതാ ക്യാപ്റ്റന്‍മാര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയ ശേഷമായിരിക്കും നിയമനം.

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് ട്രെയിനിംഗ് സെന്ററില്‍ ബാച്ച് അടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്. ഓരോ ബാച്ചിലും 50 വനിതകള്‍ക്ക് വീതം ട്രാഫിക് നിയമങ്ങള്‍, സുരക്ഷിത റൈഡിംഗ്, ഓണ്‍ലൈന്‍ ടാക്‌സി പ്രവര്‍ത്തനങ്ങള്‍, പ്രഥമശുശ്രൂഷാ രീതികള്‍, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

റാപിഡോ പ്ലാറ്റ്ഫോമിലൂടെ വനിതകള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്നത് പദ്ധതിയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം, കെ.എസ്.ആര്‍.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കര്‍, റാപിഡോ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ആശിഷ് റെഡ്ഢി എന്നിവര്‍ പങ്കെടുത്തു. 2015-ല്‍ പ്രവര്‍ത്തനം ആരംഭിച്ച റാപിഡോ നിലവില്‍ രാജ്യത്തെ 400-ലധികം നഗരങ്ങളിലായി പ്രതിദിനം അഞ്ച് മില്യണിലധികം യാത്രകളും കൈകാര്യം ചെയ്യുന്നുണ്ട്.

ഫോട്ടോ ക്യാപ്ഷന്‍:
കേരള മോട്ടോര്‍ വാഹന വകുപ്പും രാജ്യത്തെ പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോയും ചേര്‍ന്ന് വനിതകള്‍ക്കായി ആരംഭിച്ച പിങ്ക് മൊബിലിറ്റി പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം, കെ.എസ്.ആര്‍.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കര്‍, റാപിഡോ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ആശിഷ് റെഡ്ഢി എന്നിവര്‍ വനിതാ ഡ്രൈവര്‍മാര്‍ക്കൊപ്പം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026