l o a d i n g

ഗൾഫ്

ആട്ടിടയന്മാരെ തേടി 'സവ' പ്രവര്‍ത്തകര്‍ മരുഭൂമിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 14, 2026

ദമ്മാം: പതിവ് തെറ്റിക്കാതെ റമദാനിന്റെ പുണ്യം പകര്‍ന്നുവനല്‍കാന്‍ ഭക്ഷണപ്പൊതികളുമായി സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) പ്രവര്‍ത്തകര്‍ മരുഭൂമിയിലെത്തി. ദമ്മാമില്‍ നിന്ന് ഏറെ അകലെ ആട്, ഒട്ടക ഫാമുകള്‍ സ്ഥിതിചെയ്യുന്ന മരുഭൂമിയിലേക്കാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘമെത്തിയത്.

മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് 'സവ' ആട്ടിടയന്മാര്‍ക്കുള്ള ഭക്ഷണമെത്തിക്കുന്നത്. നൂറോളം ഭക്ഷണപ്പൊതികളുമായാണ് സംഘം പുറപ്പെട്ടത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സൂര്യാസ്തമയത്തിന് മുന്‍പ് തന്നെ വിതരണം പൂര്‍ത്തിയാക്കി. തങ്ങളെ തേടിയെത്തിയ സംഘത്തിന് ഒട്ടകപ്പാല്‍ നല്‍കിയും പ്രാര്‍ത്ഥനകള്‍ ചൊല്ലിയുമാണ് മിക്കവരും സ്വീകരിച്ചത്. ഒട്ടക ഫാം നടത്തുന്ന സൗദി പൗരന്‍ സവ പ്രവര്‍ത്തകര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ദമ്മാമിലെ അല്‍വാഹ ഗ്രൗണ്ടില്‍ വെച്ച് മുഖ്യ രക്ഷാധികാരി കെ.എം. ബഷീര്‍ യാത്ര ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെ അറിയുകയും ചേര്‍ത്തുനിര്‍ത്തുകയും സഹായമെത്തിക്കുകയും ചെയ്യുക എന്നത് റമദാനിലെ ഏറ്റവും നിറവാര്‍ന്ന പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷവും ഈ കാരുണ്യപ്രവൃത്തിക്കായി മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരി നിറാസ് യൂസുഫ്, വനിതാ ചെയര്‍പേഴ്‌സണ്‍ രശ്മി ശിവപ്രകാശ്, വനിതാ വേദി പ്രസിഡന്റ് നസ്സി നൗഷാദ്, സെക്രട്ടറി സാജിതാ നൗഷാദ്, അമൃത ശ്രീലാല്‍, അഞ്ജു നിറാസ്, റിജു ഇസ്മായില്‍, ഷീബ, നൗഷാദ് ആറാട്ടുപുഴ, സിറാജ് കരുമാടി, ജോഷി ബാഷ, മാഹീന്‍, ശ്രീലാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026