l o a d i n g

ഗൾഫ്

യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം: ചരക്ക് നീക്കം ചെങ്കടല്‍ തുറമുഖങ്ങള്‍ വഴി തിരിച്ചുവിടാന്‍ സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

റിയാദ്: യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയിലുണ്ടായ ഗതാഗത തടസ്സങ്ങള്‍ മറികടക്കാന്‍ നിര്‍ണ്ണായക നീക്കവുമായി സൗദി അറേബ്യ. അറേബ്യന്‍ ഗള്‍ഫ് തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം ചെങ്കടല്‍ തീരത്തെ തുറമുഖങ്ങളിലേക്ക് തിരിച്ചുവിടുന്നതിനായി പുതിയ 'ലോജിസ്റ്റിക് കോറിഡോര്‍' പദ്ധതിക്ക് സൗദി തുടക്കം കുറിച്ചു.

സൗദി ഗതാഗത മന്ത്രിയും സൗദി പോര്‍ട്ട് അതോറിറ്റി (മവാനി) ചെയര്‍മാനുമായ സ്വാലിഹ് അല്‍ ജാസര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഗവര്‍ണര്‍ സുഹൈല്‍ അബാന്‍മി, മവാനി പ്രസിഡന്റ് സുലൈമാന്‍ അല്‍ മസ്രൂഅ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗദിയുടെ കിഴക്കന്‍ മേഖലയിലെ തുറമുഖങ്ങളില്‍ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമുള്ള കണ്ടെയ്നറുകളും ചരക്കുകളും ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലേക്കും ചെങ്കടല്‍ തീരത്തെ മറ്റ് തുറമുഖങ്ങളിലേക്കും നേരിട്ടെത്തിക്കാന്‍ പ്രത്യേക ലോജിസ്റ്റിക് പാതകള്‍ ഒരുക്കും. ആഗോള വ്യാപാര പാതകളില്‍ ചരക്ക് നീക്കം സുഗമമാക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ചെങ്കടല്‍ തുറമുഖങ്ങളെ ഒരു ബദല്‍ മാര്‍ഗമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ മാസം ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ദുഷ്‌കരമായിരുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ ചാര്‍ജ് കുത്തനെ ഉയരുകയും കമ്പനികള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഈ ഇടപെടല്‍. ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് നിലവില്‍ തന്നെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പുതിയ നീക്കത്തിലൂടെ ഹോര്‍മുസ് കടലിടുക്കിലെ ഭീഷണികള്‍ ഒഴിവാക്കി ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കുകള്‍ സുരക്ഷിതമായി ആഗോള വിപണിയില്‍ എത്തിക്കാന്‍ സാധിക്കും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026