l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ഡബ്ല്യു.എം.എഫ്. അംഗങ്ങളും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

ഇഫ്താറിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ വെച്ച് പ്രമുഖരെ ആദരിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ വിജയികളായ ശിവാനന്ദന്‍, കൃപ കുറുങ്ങാട്ട്, ജൂനിയര്‍ വിഭാഗത്തിലെ വിജയികളായ ശ്രീനന്ദ കുറുങ്ങാട്ട്, നാദിര്‍ യൂനുസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

സൗദി അറേബ്യയുടെ സ്‌പെഷ്യല്‍ ടാലന്റ് റെസിഡന്‍സി വിഭാഗത്തില്‍ 'സി-സ്യൂട്ട്' കാറ്റഗറി ഇഖാമ ലഭിച്ച ഡബ്ല്യു.എം.എഫ്. ജിദ്ദ കൗണ്‍സില്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ റിയാസ് കള്ളിയത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡബ്ല്യു.എം.എഫ്. ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം നസീര്‍ വാവാകുഞ്ഞിനെയും ചടങ്ങില്‍ അനുമോദിച്ചു.

യോഗത്തില്‍ പ്രസിഡന്റ് സജി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ ഡോ. വിനിത പിള്ള, നൗഷാദ് അടൂര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, മോഹന്‍ ബാലന്‍, ഷിബു ജോര്‍ജ്ജ്, എബി കെ ചെറിയാന്‍, പ്രിയാ സന്ദീപ്, ഷാനവാസ് വണ്ടൂര്‍, വര്‍ഗീസ് ഡാനിയേല്‍, ഷിബു ചാലക്കുടി, മനോജ് മാത്യു, അഷറഫ് കുന്നത്ത്, സഹീര്‍ വാഴപ്പാട്, ബാജി നെല്പുരയില്‍, സുനിത പ്രകാശ്, മുഹമ്മദ് സുബൈര്‍, പ്രവീണ്‍ ഇടക്കാട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026