l o a d i n g

ഗൾഫ്

ദുബായില്‍ ഡ്രോണ്‍ വീണ് കെട്ടിടത്തിന് തീപ്പിടിച്ചു, ആളപായമില്ല; ലബനനില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു, സൗദിയിലും കുവൈറ്റിലും വ്യോമാക്രമണ ശ്രമങ്ങള്‍, ഇസ്രായേലില്‍ മിസൈല്‍ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

ദുബായ്/റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണ നീക്കങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ജാഗ്രതയില്‍. ദുബായ് ക്രീക്ക് ഹാര്‍ബറിന് സമീപം ഡ്രോണ്‍ വീണ് കെട്ടിടത്തിന് തീപിടിച്ചെങ്കിലും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിദേശ എംബസികള്‍ സ്ഥിതി ചെയ്യുന്ന മേഖല ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും സമാനമായ രീതിയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങള്‍ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. മേഖലയിലെ ഊര്‍ജ്ജ വിപണികളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിലേക്ക് വീണ്ടും മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും സൈന്യം അറിയിച്ചു.

എണ്ണവില കുതിക്കുന്നു
ആക്രമണ പരമ്പരകളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളാണ് വിതരണ തടസ്സ ഭീതി ഉയര്‍ത്തുന്നതും വില വര്‍ദ്ധനവിന് കാരണമാകുന്നതും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026