l o a d i n g

ഗൾഫ്

സൗദി കെഎംസിസി സുരക്ഷാ പദ്ധതി: മരണാനന്തര ആനുകൂല്യം കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

അല്‍ഖോബാര്‍: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ 2025-ല്‍ മരണപ്പെട്ട സിദ്ദീഖിന്റെ കുടുംബത്തിന് മരണാനന്തര ആനുകൂല്യം കൈമാറി. അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ ദഹ്‌റാന്‍ ഏരിയ അംഗവും കണ്ണനല്ലൂര്‍ വടക്കേമുക്ക് ചെറുകുളത്ത് സ്വദേശിയുമായിരുന്നു പരേതനായ സിദ്ദീഖ്. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കെഎംസിസി കേരള ട്രസ്റ്റില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് കൈമാറിയത്. കുണ്ടറ എംഎല്‍എ പി.സി. വിഷ്ണുനാഥ് സിദ്ദീഖിന്റെ കുടുംബത്തിന് തുക കൈമാറി.

സൗദി റഹിമ കെഎംസിസി പ്രസിഡന്റ് മന്‍സൂര്‍ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൊല്ലം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ നിസാര്‍ കുണ്ടുമണ്‍ (സൗദി തത്ത്‌ലീസ് ഏരിയ കെഎംസിസി), ശരീഫ് ചന്ദനത്തോപ്പ് (ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി), ബദിഹുദ്ദീന്‍ (കുണ്ടറ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), കണ്ണനല്ലൂര്‍ ഫസലുദ്ദീന്‍ (വൈസ് പ്രസിഡന്റ്), സുല്‍ഫി (തൃക്കോവില്‍വട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്). ഫൈസല്‍ കുളപ്പാടം (ജില്ലാ പഞ്ചായത്ത് അംഗം), ഗായത്രി ദേവി (മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), നിസാമുദ്ദീന്‍ (ബ്ലോക്ക് പഞ്ചായത്ത് അംഗം), കുരീപ്പള്ളി സലിം (യുഡിഎഫ് കുണ്ടറ മണ്ഡലം ചെയര്‍മാന്‍), നവാസ് പുത്തന്‍വീട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോട്ടോ അടിക്കുറിപ്പ്:
കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗമായിരിക്കെ സൗദി അല്‍ഖോബാറില്‍ വെച്ച് മരണപ്പെട്ട കണ്ണനല്ലൂര്‍ സ്വദേശി സിദ്ദീഖിന്റെ കുടുംബത്തിന്, പദ്ധതിയുടെ മരണാനന്തര ആനുകൂല്യം പി.സി. വിഷ്ണുനാഥ് എംഎല്‍എ കൈമാറുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026