l o a d i n g

ഗൾഫ്

ഖത്തറിലും യുഎഇയിലും സൗദിയിലും ഇറാന്‍ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, യു.എ.ഇയില്‍ രണ്ട് സൈനികര്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

ദുബായ്/റിയാദ്: ഇറാനുമായുള്ള സംഘര്‍ഷം ഗള്‍ഫ് മേഖലയിലുടനീളം വ്യാപിക്കുന്നു. തിങ്കളാഴ്ച ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി സ്ഥിരീകരിച്ചു.

യുഎഇയില്‍ തിങ്കളാഴ്ച 15 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും കണ്ടെത്തി. ഇതില്‍ 12 മിസൈലുകളും 17 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മൂന്ന് മിസൈലുകള്‍ കടലിലും ഒരു ഡ്രോണ്‍ കരയിലും പതിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ 253 ബാലിസ്റ്റിക് മിസൈലുകളും 1440 ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കി വന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, യുഎഇയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വന്ന 9 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച അല്‍-ഖര്‍ജ് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

ഇറാന്റെ തുടര്‍ച്ചയായ അക്രമങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചത്. 'ഇറാന്‍ ആക്രമണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിന്റെ നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും. ഈ സംഘര്‍ഷത്തിലെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കും.' - സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സൈനികരുടെ വിയോഗത്തില്‍ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെടുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026