l o a d i n g

കേരള

ഭര്‍ത്താവിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ കണ്ടു; ദൃശ്യങ്ങള്‍ കൈവശമുണ്ട്: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍

Thumbnail

തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്ത്. ഭര്‍ത്താവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ബിന്ദു മേനോന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് 'വട്ടാണെന്ന്' മന്ത്രി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സത്യാവസ്ഥ പുറത്തുപറയാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.

താന്‍ കണ്ട കാര്യങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തന്നെ മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും ബിന്ദു ആരോപിക്കുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ ശാന്തനും സ്റ്റാഫംഗം പ്രദീപുമാണ് തന്നെ തടഞ്ഞുവെച്ചത്. താന്‍ പുറത്തുപോകാതിരിക്കാന്‍ പ്രദീപ് വാതില്‍ അടച്ച് കൈ പിടിച്ചുമാറ്റി. കണ്ട രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആപല്‍ഘട്ടത്തില്‍ പോലീസിനെ വിളിച്ചിട്ടും സംരക്ഷണം ലഭിച്ചില്ലെന്ന ഗൗരവകരമായ പരാതിയും ബിന്ദു ഉന്നയിച്ചു. '112-ല്‍ വിളിച്ചപ്പോള്‍ പിങ്ക് പോലീസ് എത്തിയെങ്കിലും, ഞാന്‍ ഉള്ളില്‍ പോയി പെട്ടി പാക്ക് ചെയ്ത് വരുമ്പോഴേക്കും അവര്‍ അവിടെനിന്നു പോയിരുന്നു. മന്ത്രിയുടെ വീട്ടിലേക്ക് വരാന്‍ ടാക്‌സിക്കാര്‍പോലും ഭയപ്പെട്ടു. ഒടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാലക്കാട്ടെ വീട്ടിലെത്തിയത്,' ബിന്ദു പറഞ്ഞു.

സഹായത്തിനായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും, ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ വിഷമങ്ങള്‍ പങ്കുവെക്കാനാണ് അവരെ ബന്ധപ്പെട്ടതെന്നും ബിന്ദു വ്യക്തമാക്കി. മുന്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖയെയും കാര്യങ്ങള്‍ അറിയിച്ചിരുന്നു.

'തനിക്ക് 5000 ബന്ധങ്ങളുണ്ടെന്ന മന്ത്രിയുടെ പ്രതികരണം ഏറെ വേദനിപ്പിക്കുന്നതാണ്. പത്തനാപുരത്തും മറ്റും പല സ്ത്രീകള്‍ വരുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു 'സോറി' പറയുമെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്.' - ബിന്ദു മേനോന്‍ പറഞ്ഞു.

ഇത്രയും വലിയ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും നിയമപരമായ നടപടികള്‍ക്ക് താന്‍ താല്പര്യപ്പെടുന്നില്ലെന്ന് ബിന്ദു വ്യക്തമാക്കി. തന്റെ കയ്യില്‍ 'ചൈല്‍ഡ് ഓഫ് ജീസസ്' എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും ബൈബിള്‍ വിശ്വാസമനുസരിച്ച് നിയമപരമായ കേസുകള്‍ക്ക് പ്രസക്തിയില്ലെന്നും അവര്‍ വിശ്വസിക്കുന്നു. ദൈവം തനിക്കായി എന്ത് നിശ്ചയിച്ചിട്ടുണ്ടോ അത് സംഭവിക്കുമെന്നാണ് ബിന്ദുവിന്റെ നിലപാട്.

പോലീസ് പേടിച്ച് ഓടിയോ? സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍

മന്ത്രിയുടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളില്‍ പോലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.

പരാതി കിട്ടി സ്ഥലത്തെത്തിയിട്ടും ഒരു സ്ത്രീയെ സഹായിക്കാതെ പോലീസ് മടങ്ങിപ്പോയത് പരിതാപകരമാണ്. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് അദ്ദേഹം പരിഹസിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഈ സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റാഫ് ആക്രമിച്ചുവെന്നത് ഗൗരവകരമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.

'ഒരാള്‍ എത്ര പേരെ പ്രണയിക്കുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ ഇവിടെ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരിക്കുന്നു. പരാതിക്കാരിയെ ഉപേക്ഷിച്ചു പോകുന്ന പോലീസാണോ കേരളത്തിലുള്ളത്?' സതീശന്‍ ചോദിച്ചു.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026