l o a d i n g

ഗൾഫ്

ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരും; ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

റിയാദ്: സൗദി അറേബ്യയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും (GCC) നേരെ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. പ്രകോപനം തുടരുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഇറാനെ തന്നെ തകര്‍ക്കുമെന്നും റിയാദ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

അയല്‍രാജ്യങ്ങളോടുള്ള ഇറാന്റെ ശത്രുതാപരമായ സമീപനം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല. സ്വന്തം ജനതയെയും പരമാധികാരത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ സൗദി അറേബ്യയ്ക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. സാധാരണ വിമാനത്താവളങ്ങളെയും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് സൗദി കുറ്റപ്പെടുത്തി.

അയല്‍രാജ്യങ്ങളെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവനയെ സൗദി തള്ളി. ഈ പ്രസംഗത്തിന് ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും സൗദി ചൂണ്ടിക്കാട്ടി.

ഇറാനെതിരെ ആക്രമണം നടത്താന്‍ വിദേശ വിമാനങ്ങള്‍ക്ക് സൗദി താവളം ഒരുക്കി എന്ന ഇറാന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സൗദി വിമാനങ്ങള്‍ നടത്തുന്നത് ഇറാന്റെ മിസൈലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും ഗള്‍ഫ് മേഖലയെ സംരക്ഷിക്കാനുള്ള പട്രോളിംഗ് മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇറാന്‍ ഈ വഴിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നയതന്ത്രപരമായും സാമ്പത്തികമായും തന്ത്രപരമായും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇറാന്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്ന കര്‍ശനമായ മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026