l o a d i n g

ഗൾഫ്

മമ്പാട് വെല്‍ഫെയര്‍ ഫോറം ജിദ്ദയ്ക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

ജിദ്ദ: ജിദ്ദയിലെ മമ്പാട് സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ മമ്പാട് വെല്‍ഫെയര്‍ ഫോറം ജിദ്ദയുടെ ജനറല്‍ ബോഡി യോഗം അല്‍ മുശ്രിഫയിലെ സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തമീം അബ്ദുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹാഫിസ് അരോളി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹബീബ് റഹ്‌മാന്‍, അബ്ദുസ്സലാം പി.പി, സലിം എരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് 2026-2027 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വരണാധികാരി കിസ്മത്ത് മമ്പാട് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും 26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പാനല്‍ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍: രക്ഷാധികാരികള്‍: നിസാം കാഞ്ഞിരാല, കിസ്മത്ത് മമ്പാട്, സലീം എരഞ്ഞിക്കല്‍, ഹബീബ് റഹ്‌മാന്‍, പി.പി. സലാം, അബ്ദുല്‍ ഗഫൂര്‍, പ്രസിഡന്റ്: തമീം അബ്ദുള്ള, ജനറല്‍ സെക്രട്ടറി: സാജിദ് ബാബു കാഞ്ഞിരാല, ട്രഷറര്‍: മുഹമ്മദ് ഹാഫിസ് അരോളി, വൈസ് പ്രസിഡന്റുമാര്‍: എ.ടി. ഹൈദര്‍, സുല്‍ഫി പൈക്കാടന്‍, ഷിഫില്‍ സി.പി, ലബീബ് കാഞ്ഞിരാല, ജോയിന്റ് സെക്രട്ടറിമാര്‍: റഫീഖ്, ഹാരിസ് ബാബു, നിസാര്‍ തമ്പാര്‍, കണ്‍വീനര്‍മാര്‍: സാബില്‍ മമ്പാട് (ജീവകാരുണ്യം), തന്‍വീര്‍ അബ്ദുള്ള (ഐ.ടി. വിങ്), റാസിഖ് (സ്‌പോര്‍ട്‌സ്), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: പി.കെ. അബ്ദുസ്സലാം, അബ്ദുല്‍ ഗഫാര്‍, ഷബീര്‍ അലി, ബഷീര്‍ ടാണ, രസ്ലാം പി.കെ, റിയാസ് തൃശേരി, ഷംസീര്‍ തച്ചങ്ങോടന്‍.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ജിദ്ദയിലെ പ്രവാസികള്‍ക്കിടയിലും ജന്മനാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വെല്‍ഫെയര്‍ ഫോറത്തിന് സാധിച്ചിട്ടുണ്ട്. യോഗത്തില്‍ സാബില്‍ കെ.ടി. സ്വാഗതവും പുതിയ ജനറല്‍ സെക്രട്ടറി സാജിദ് ബാബു കാഞ്ഞിരാല നന്ദിയും പറഞ്ഞു.

ഫോട്ടോ: തമീം അബ്ദുള്ള, സാജിദ് ബാബു, മുഹമ്മദ് ഹാഫിസ്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026