l o a d i n g

ഗൾഫ്

അല്‍-ഖര്‍ജില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ടു മരണം: ഇന്ത്യന്‍ പൗരന്‍ മരിച്ചെന്ന വാര്‍ത്ത തിരുത്തി ഇന്ത്യന്‍ എംബസി; പരിക്കേറ്റവര്‍ ചികിത്സയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2026

റിയാദ്: സൗദി അറേബ്യയിലെ അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലുണ്ടായ സൈനിക മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസി തിരുത്തി. സംഭവത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആരും മരണപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ് അല്‍-ഖര്‍ജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനെ എംബസി കൗണ്‍സിലര്‍ വൈ. സാബിര്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അല്‍-ഖര്‍ജിലെ ഒരു മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിംഗ് കമ്പനിയുടെ തൊഴിലാളി താമസസ്ഥലത്ത് മിസൈല്‍ പതിച്ചത്. താമസസ്ഥലത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരാണ്.

സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് സേന ഉപയോഗിക്കുന്ന പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് സ്ഥിതി ചെയ്യുന്ന അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യം വെച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നേരത്തെ അറിയിച്ചിരുന്നു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്.

തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിനെ ലക്ഷ്യം വെച്ചുള്ള നീക്കമുള്‍പ്പെടെ, 15 ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ആക്രമണമുണ്ടായതായും, ബഹ്റൈനില്‍ ഒരു ശുദ്ധജല പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026