l o a d i n g

ഗൾഫ്

മാനവിക ഐക്യത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച് ജെ.ടി.എ ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 8, 2026

ജിദ്ദ: പഴയ കാല തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും തിരുവിതാംകൂര്‍ ശൈലിയിലുള്ള നോമ്പുതുറ വിഭവങ്ങളാലും ശ്രദ്ധേയമായി.

കന്യാകുമാരി മുതല്‍ കാസര്‍ഗോഡു വരെയുള്ള വിവിധ സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തു ചേര്‍ന്ന സ്‌നേഹസംഗമം ജിദ്ദാ പ്രവാസി മലയാളികള്‍ക്ക് സമഭാവനയോടെ കുടുംബസമേതം ഒത്തു കൂടാനും സ്‌നേഹാശംസകള്‍ നേരാനുമുള്ള വേദിയായി മാറി.

മാനവിക ഐക്യത്തിലും സാഹോദര്യത്തിലും വിളയുന്ന കരുതലും ചേര്‍ത്തു പിടിക്കലും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വസന്തം വിരിയിക്കുമെന്നും അതിനായുള്ള യത്‌നം മനുഷ്യരെന്ന നിലയില്‍ നാം ഓരോരുത്തരുടേയും കടമയാണെന്നും സഹജീവികളോടും നാം അധിവസിക്കുന്ന പ്രകൃതിയോടും കരുതലും പ്രതിബദ്ധതയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും ഉസ്താദ് നുജുമുദ്ധീന്‍ ബുര്‍ഹാനി റമദാന്‍ സന്ദേശം നല്‍കി പറഞ്ഞു.

സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിന് ജെടിഎ ജന. സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് നൗഷാദ് ജമാല്‍ പന്മന അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് ആശംസകളും ട്രഷറര്‍ രഞ്ജിത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു.

അനില്‍ വിദ്യാധരന്‍, രജികുമാര്‍, മസൂദ് ബാലരാമപുരം, ആഷിര്‍ കൊല്ലം, ഷെഫിന്‍ ഷാ, മുനാജ് മുസ്തഫ, അനില്‍കുമാര്‍ പത്തനംതിട്ട, നജീബുദ്ധീന്‍, നിസാര്‍ കരുനാഗപ്പള്ളി, ആദില്‍ നവാസ് ചിറ്റാര്‍, ശിഹാബ് താമരക്കുളം, ഷാജി റോയല്‍ വള്ളികുന്നം, ഷറഫുദീന്‍ പത്തനംതിട്ട, അയ്യൂബ് ഖാന്‍ പന്തളം, നിഷാദ് കരുനാഗപ്പള്ളി, ഡെന്‍സന്‍, രാംകുമാര്‍, പോള്‍, ബിനു ദാസ്, ജ്യോതി ബാബുകുമാര്‍, ശ്രീദേവി അനില്‍, സിത്താര നൗഷാദ്, ഷൈമോള്‍, ഫാത്തിമ നിഷാദ്, പ്രീത, ആശ, ആതിര, ഹസീന നവാസ്, മറിയം റോസ് മുജീബ് കന്യാകുമാരി, നാസര്‍ മോങ്ങം, സജ്ന ഷെഫിന്‍, നീതു നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026