l o a d i n g

സാംസ്കാരികം

പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ 'മുത്തശ്ശി' കൊച്ചിയില്‍; ബിനാലെ വേദിയെ ത്രസിപ്പിച്ച് മറിന അബ്രമോവിക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

കൊച്ചി: ലോകപ്രശസ്ത സെര്‍ബിയന്‍ കലാകാരിയും 'പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ മുത്തശ്ശി' എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളുമായ മറിന അബ്രമോവിക്, കൊച്ചി-മുസിരിസ് ബിനാലെയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ സമുദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ തന്റെ വിപ്ലവകരമായ കലാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവര്‍ നടത്തിയ പ്രഭാഷണം ഹൃദയസ്പര്‍ശിയായി.

ശരീരകല , സഹിഷ്ണുതയുടെ കല , കലാകാരനും സദസ്യരും തമ്മിലുള്ള ആത്മബന്ധം, മനുഷ്യശരീരത്തിന്റെ പരിമിതികള്‍, മനസ്സിന്റെ അനന്തസാധ്യതകള്‍ എന്നിവയിലൂന്നിയ തന്റെ കലാജീവിതത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു. പ്രകടനകലയെ (Performance Art) ഒരു അംഗീകൃത കലാരൂപമായി ലോകം അംഗീകരിക്കാന്‍ ആറ് പതിറ്റാണ്ടുകാലത്തെ കഠിനമായ പരിശ്രമം വേണ്ടിവന്നുവെന്ന് അബ്രമോവിക് ഓര്‍മ്മിപ്പിച്ചു.

എണ്‍പതാം വയസ്സിലും പ്രസരിപ്പോടെ വേദിയെ കീഴടക്കിയ മറിനയെ ആയിരത്തോളം വരുന്ന കലാപ്രേമികള്‍ എഴുന്നേറ്റുനിന്ന് കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. സെയ്ഡ്‌സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മേഹാ പട്ടേലും കൊച്ചി മുസിരിസ് ബിനാലെയും സംയുക്തമായാണ് ഈ അവിസ്മരണീയ സംഗമത്തിന് വേദിയൊരുക്കിയത്.

'അനുഭവം, പശ്ചാത്തലം, പങ്കാളിത്തം എന്നിവയിലൂടെ കലയിലേക്കുള്ള പ്രവേശന തടസ്സങ്ങള്‍ കുറയുമ്പോള്‍ കല കൂടുതല്‍ ആഴത്തിലുള്ളതാകും. സമകാലീന പ്രകടനകലയുടെ ചരിത്രത്തില്‍ മറിന അബ്രമോവിക് നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്,' എന്ന് മേഹാ പട്ടേല്‍ പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026