l o a d i n g

ഇന്ത്യ

ബിഹാറില്‍ നിതീഷ് യുഗം അവസാനിക്കുന്നു: മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക്

Thumbnail

പട്‌ന/ന്യൂഡല്‍ഹി: ബിഹാര്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സജീവ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം എത്തി പട്‌നയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ നിതീഷിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട മുഖ്യമന്ത്രി ഭരണത്തിന് അന്ത്യമാവുകയാണ്. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ സംസ്ഥാനമായ ബിഹാറില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കാനുള്ള കളമൊരുങ്ങി.

75 വയസ്സ് പൂര്‍ത്തിയാക്കിയ നിതീഷ് കുമാറിനെ തപൂര്‍വ്വം കേന്ദ്രത്തിലേക്ക് മാറ്റാനും പകരമായി ബിഹാറില്‍ അധികാരം ഏറ്റെടുക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന ധാരണയിലാണ് ഈ മാറ്റമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ബിജെപിയുമായി അടുത്ത ബന്ധമുള്ള ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝായാണ് ഈ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ബിജെപിയുടെ തന്ത്രം വിജയിക്കുന്നു
നാല് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി വാഴിച്ചിരുന്നു. എന്നാല്‍, മഹാരാഷ്ട്ര മോഡലില്‍ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. മാര്‍ച്ച് 16-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് രാജിവെക്കുകയും ബിജെപി നയിക്കുന്ന പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്യും.

10 തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് പകരം ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നല്‍കിയത് തന്നെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ബിജെപിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026