l o a d i n g

ബിസിനസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2026

റിയാദ്: സ്വകാര്യ എഐ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മുന്‍നിര 10 രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയതായി ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. 'ദി പ്രോമിസ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലോക ബാങ്ക് ഗ്രൂപ്പിന്റെ 2026 ലെ ലോക വികസന റിപ്പോര്‍ട്ടിലാണ് സൗദിയുടെ ഈ സുപ്രധാന നേട്ടം എടുത്തുപറഞ്ഞിരിക്കുന്നത്.

ആഗോള എഐ രംഗത്ത് രാജ്യം കൈവരിക്കുന്ന വളര്‍ച്ചയെയും നേതൃത്വത്തെയും റിപ്പോര്‍ട്ട് പ്രശംസിച്ചു. എഐ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള ആകര്‍ഷകമായ കേന്ദ്രമായും സര്‍ക്കാര്‍ ഡാറ്റ സംയോജന മാതൃകയായും സൗദി അറേബ്യ മാറിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷന്‍ 2030-ന്റെ കീഴിലുള്ള സമഗ്രമായ ദേശീയ പദ്ധതികളാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍.

നികുതി ഇളവുകളും പ്രത്യേക സാമ്പത്തിക മേഖലകളും വഴി ഡാറ്റാ സെന്ററുകളില്‍ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സൗദിക്കായി. രാജ്യത്തെ ഡാറ്റാ സെന്റര്‍ ശേഷി 2021-ല്‍ 68 മെഗാവാട്ട് ആയിരുന്നത് 2026-ന്റെ ആദ്യ പാദമായപ്പോഴേക്കും 467 മെഗാവാട്ടായി ഉയര്‍ന്നു. 4G, 5G നെറ്റ്വര്‍ക്ക് കവറേജ് 99 ശതമാനത്തിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം എഐ പ്രൊഫഷണലുകളുടെ വരവില്‍ മുന്‍നിരയിലുള്ള സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി 2025-ല്‍ സൗദി മാറി. രാജ്യത്തെ സാങ്കേതിക തൊഴില്‍ സേന 4.26 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ ഐ.ടി രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 35 ശതമാനമാണ്.

60-ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഡാറ്റാ സംയോജനം സാധ്യമാക്കുന്ന എസ്.ഡി.ഐ.എ.യുടെ പ്ലാറ്റ്ഫോം ലോക ബാങ്കിന്റെ പ്രശംസ നേടി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇക്കോണമി സംഭാവന ജി.ഡി.പിയുടെ 16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ലോക ബാങ്കിന്റെ 2025 ലെ ഗോവ്ടെക് മെച്ചൂരിറ്റി ഇന്‍ഡക്‌സില്‍ സൗദി ലോകത്ത് രണ്ടാമതെത്തി.

രാജ്യത്ത് ഭാവി സാങ്കേതികവിദ്യകള്‍ക്കും നവീകരണത്തിനും നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായി 2026-നെ സൗദി അറേബ്യ 'എഐ വര്‍ഷമായി' പ്രഖ്യാപിച്ചിരുന്നു. ഈ അംഗീകാരം സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026