l o a d i n g

ബിസിനസ്

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 2, 2026

പാലക്കാട്: അത്യാധുനിക നേത്രചികിത്സാ സൗകര്യങ്ങളുമായി പ്രമുഖ ശൃംഖലയായ ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്‌സില്‍ സജ്ജീകരിച്ച പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു.

ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തി സംരക്ഷണവും സമൂഹക്ഷേമത്തില്‍ നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികള്‍ക്ക് വീടിനടുത്ത് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നേത്രചികിത്സ ലഭ്യമാകുമെന്നും ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ പി. സ്മിതേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം രാജേഷ് ഹെബ്ബര്‍ മുഖ്യാതിഥിയായിരുന്നു.

കേരളത്തില്‍ നൂതനവും ധാര്‍മ്മികവുമായ നേത്രചികിത്സ ഉറപ്പാക്കുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണ് പുതിയ കേന്ദ്രത്തിലൂടെ പ്രകടമാകുന്നതെന്ന് റീജിയണല്‍ ഹെഡ് (ക്ലിനിക്കല്‍ സര്‍വീസസ്) ഡോ. സൗന്ദരി എസ്. പറഞ്ഞു. ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് വൈസ് പ്രസിഡന്റ് ധീരജ് ഇ.ടി, ഡോ. രാജഗോപാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളും നവീന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും കോര്‍ത്തിണക്കിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. തിമിരം, ഗ്ലോക്കോമ, റെറ്റിന, കോര്‍ണിയ, റിഫ്രാക്റ്റീവ്, ഒക്യുലോപ്ലാസ്റ്റിക് തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ദ്ധ സേവനം ഇവിടെ ലഭ്യമാണ്.

ചിത്രം: പാലക്കാട് ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കുന്നു. ഡോ. രാജഗോപാലന്‍ നായര്‍, ഡോ. സൗന്ദരി എസ്, നഗരസഭാ ചെയര്‍മാന്‍ പി. സ്മിതേഷ്, ധീരജ് ഇ.ടി എന്നിവര്‍ സമീപം. 2. പാലക്കാട് പുതുതായി ആരംഭിച്ച ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലില്‍ മന്ത്രി എം.ബി. രാജേഷ് നേത്രപരിശോധന നടത്തുന്നു.

Photo

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026