l o a d i n g

ഗൾഫ്

തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും: ഇറാന് കര്‍ശന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 1, 2026

വാഷിംഗ്ടണ്‍- ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രത്യാക്രമണ ഭീഷണികള്‍ക്ക് മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായ തിരിച്ചടി അമേരിക്ക നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതല്‍ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. 'ഇന്ന് തങ്ങള്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവര്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍, ലോകം ഇന്നുവരെ കാണാത്ത അത്രയും വലിയ ശക്തിയോടെ ഞങ്ങള്‍ തിരിച്ചടിക്കും,' എന്ന് അദ്ദേഹം കുറിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇറാന്റെ പ്രകോപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നറിയിപ്പ്.

നിലവിലെ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ഭരണകൂടത്തെയും സൈനിക നേതൃത്വത്തെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകളാണ് ട്രംപില്‍ നിന്നും ഇസ്രായേല്‍ ഭരണകൂടത്തില്‍ നിന്നും നിരന്തരം പുറത്തുവരുന്നത്. വരും മണിക്കൂറുകളില്‍ ഇറാന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മേഖലയുടെ ഭാവി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026