l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ മഴ; അബുദാബിയില്‍ രണ്ട് മരണം; പാം ജുമൈറയില്‍ തീപിടുത്തം, ഖത്തതറില്‍ ഏഴുപേര്‍ക്ക് പരിക്ക്

Thumbnail
By    
March 1, 2026

അബുദാബി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങള്‍ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച ഉണ്ടായ ആക്രമണ പരമ്പരയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലും വിമാനത്താവളങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി.

137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു പാകിസ്ഥാന്‍ സ്വദേശിയും കൊല്ലപ്പെട്ടു. ദുബായ് വിമാനത്താവളത്തിലും പാം ജുമൈറയിലും സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചു.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഖത്തറിന് നേരെ 65 മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ഇവിടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ അലി അല്‍ സലേം എയര്‍ബേസിനു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ റണ്‍വേയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും മൂന്ന് കുവൈറ്റ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഹ്റൈനിലെ അമേരിക്കന്‍ നാവിക താവളത്തിന് സമീപമുള്ള ജനവാസ മേഖലകളിലും മിസൈലുകള്‍ പതിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാക്കള്‍, ആക്രമണത്തെ ശക്തമായി നേരിടുമെന്ന് അറിയിച്ചു.

ശാന്തിയുടെയും സുരക്ഷിതത്വത്തിന്റെയും കേന്ദ്രമായി കരുതപ്പെട്ടിരുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഇത്രയും വ്യാപകമായ ആക്രമണം ഉണ്ടാകുന്നത്. ഇത് മേഖലയിലെ സാമ്പത്തിക-വ്യാപാര മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹവും പ്രാദേശിക ഭരണകൂടങ്ങളും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026