l o a d i n g

ഇന്ത്യ

ദല്‍ഹിയില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

Thumbnail

ന്യൂദല്‍ഹി: ദല്‍ഹിയിലെ സമയ്പുര്‍ ബാദ്‌ലിയിലുള്ള ഒരു വീട്ടില്‍ മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെണ്‍മക്കളോടൊപ്പം രണ്ട് മാസം ഗര്‍ഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം. സ്ത്രീയുടെ ഭര്‍ത്താവിനെ ചൊവ്വാഴ്ച മുതല്‍ കാണാതായിട്ടുണ്ട്. ആസാദ്പുര്‍ മാണ്ഡിയിലെ പച്ചക്കറി കച്ചവടക്കാരനും സ്ത്രീയുടെ ഭര്‍ത്താവുമായ മെഞ്ചുന്‍ കെവാദ് ആണ് പ്രധാന പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ (ഔട്ടര്‍ നോര്‍ത്ത്) ഹരേശ്വര്‍ സ്വാമി പറഞ്ഞു.

ചന്ദന്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ അയല്‍ക്കാരാണ് ബുധനാഴ്ച പോലീസിന് കൊലപാതകങ്ങളെക്കുറിച്ച് വിവരം നല്‍കിയത്. പിടിവലിയുടെ ലക്ഷണങ്ങളൊന്നും സംഭവസ്ഥലത്ത് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 'അവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്,' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊലപാതകത്തിന് മുമ്പ് ഉറക്കഗുളികകള്‍ ഭക്ഷണത്തിലോ വെള്ളത്തിലോ കലര്‍ത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. വീട്ടിലുണ്ടായിരുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കുട്ടികളെയും മുഖം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ സ്ത്രീയെയും കണ്ടെത്തുകയായിരുന്നു. രാത്രി 9 മണിയോടെ കെവാദും ഭാര്യ അനിതയും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അവര്‍ കണ്ടെത്തി.

സമീപത്തു താമസിക്കുന്ന കെവാദിന്റെ 10 വയസ്സുള്ള അനന്തിരവനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് കെവാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആണ്‍കുട്ടികള്‍ ഇല്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026