l o a d i n g

കായികം

ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം

Thumbnail

ദമ്മാം: പ്രവാസ ലോകത്തെ ഫുട്‌ബോള്‍ സംഘാടന രംഗത്ത് പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബ് 2026-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദമ്മാം ആയിഷ റസ്റ്റോറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഉപദേശക സമിതി ചെയര്‍മാന്‍ ഷഫീര്‍ മണലോടി ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് നാസര്‍ വെള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് നീലേശ്വരം സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനസ് പറമ്പത്ത് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി സഹീര്‍ മജ്ദാല്‍ വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന ലക്ഷ്യങ്ങളും സാമൂഹിക കായിക പദ്ധതികളും വിശദീകരിച്ചു. ട്രഷറര്‍ ലുക്മാനുല്‍ ഹക്കീം നന്ദി രേഖപ്പെടുത്തി.

ഉപദേശക സമിതി അംഗങ്ങളായി ഷഫീര്‍ മണലോടി (ചെയര്‍മാന്‍), നാസര്‍ വെള്ളിയത്ത് (മുഖ്യ രക്ഷധികാരി), മഹ്റൂഫ് ബാബു പുതുകുടി (വൈസ് ചെയര്‍മാന്‍) എന്നിവരെ പ്രഖ്യാപിച്ചു. രക്ഷധികാരികളായി ഷുക്കൂര്‍ ആലുങ്ങല്‍, ഹാരിസ് നീലേശ്വരം, സമീര്‍ സാം എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി യൂസുഫ് ചേറൂര്‍, ജനറല്‍ സെക്രട്ടറിയായി സഹീര്‍ മജ്ദാല്‍, ട്രഷററായി ലുക്മാനുല്‍ ഹക്കീം എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അമീന്‍ കണ്ണൂര്‍, ഹസ്സന്‍ മങ്കര, നൗഫല്‍ മാറഞ്ചേരി എന്നിവരും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറിമാരായി അനസ് പറമ്പത്ത്, അക്ബര്‍ വയനാട്, ജാബിര്‍ താഴഞ്ചേരി എന്നിവരെയും പ്രഖ്യാപിച്ചു.

ടീം മാനേജ്മെന്റിലേക്ക് കരീം വേങ്ങര, അദ്നാന്‍ വെള്ളേരി, ഇജാസ് എന്നിവരെ നിയമിച്ചു. വെല്‍ഫയര്‍ & ജോബ് സെല്‍ കണ്‍വീനറായി റിയാസ് മമ്പാടിനെയും സോഷ്യല്‍ മീഡിയ കണ്‍വീനറായി ശിഹാബ് ഒളവട്ടൂരിനെയും ചുമതലപ്പെടുത്തി.

പ്രവാസ സമൂഹത്തിനിടയില്‍ കായിക ഐക്യവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് മാഡ്രിഡ് ക്ലബ്ബ് വരും കാലങ്ങളില്‍ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

ഫോട്ടോ: യൂസുഫ് ചേറൂര്‍, സഹീര്‍ മജ്ദാല്‍, ലുക്മാനുല്‍ ഹക്കീം.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026