l o a d i n g

ഗൾഫ്

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രോവിൻസ് ടോസ്‌റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

അല്‍ ഖോബാര്‍: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ടോസ്റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു.പ്രമുഖ ടോസ്റ്റ്മാസ്റ്റർ ക്ലബ്ബ് ആയ കോസ്‌മോസ് ക്ലബ്ബിന്റെ സഹായത്തോടെ ഈ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ 14 ഫെബ്രുവരി 2026 ദമ്മാമിലേ റോസ്സ് റെസ്‌റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയ അൽ ഖോബാർ പ്രൊവിൻസ് ടോസ്മാസ്റ്റർ ഫാമിലി ക്ലബ്ബ് ഉത്‌ഘാടനം ചെയ്തു .ഷെസ ഷമീമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് ജോയിൻ്റ് സെക്രട്ടറി ദിലീപ് കുമാർ ചടങ്ങിനെത്തിച്ചേർന്ന എല്ലാപേരെയും സ്വാഗതം ചെയ്തു സംസാരിച്ചു .പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷ പ്രസംഗം നടത്തി .ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ ടോസ്സ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബിനെകുറിച്ചു സംസാരിച്ചു . ,വൈസ് പ്രസിഡന്റ് ദിനേശ് നടുക്കണ്ടിയിൽ ,വൈസ് ചെയർമാന്മാരായ അബ്ദുൽ സലാം ,നവാസ് സലാഹുദീൻ ,വൈസ് ചെയർപേഴ്സൺ ഷംല നജീബ് ,വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ് ,ബിസിനസ്സ് ഫോറം ചെയർമാൻ ഷഫീഖ് സി.കെ,ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീലാ ഗുലാം എന്നിവർ ക്ലബ്ബിന് ആശംസകൾ നേർന്നു സംസാരിച്ചു .
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർമാൻ നജീബ് എരഞ്ഞിക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ..
DTM സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രവിശ്യയിലെ വിവധ ടോസ്റ്റ് മാസ്റ്റർ ക്ലബ്ബുകളെ പ്രതിനിധികരിച്ചു DTM അലക്സ് ഫിലിപ്പ് ,DTM നരസിംഹ റാവു ,DTM ശേഖർ തിവാരി ,DTM മുഹമ്മദ് നുമാൻ ,DTM വാസുദേവ വാര്യർ ,DTM സാജൻ മാത്യു ,DTM അളഗിരി സെൽവരാജ് ,DTM മുഹമ്മദ് അഫ്സൽ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യുകയും വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ടോസ്റ്റ്മാസ്റ്റർ ഫാമിലി ക്ലബിന് വേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് അംഗം മനോജ് മാർട്ടിൻ തന്റെ ടോസ്റ്റ്മാസ്റ്റർ പ്രവർത്തനങ്ങളുടെ ഓർമ്മകൾ പങ്കിട്ടു സംസാരിച്ചു .

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ടോസ്റ്റ്മാസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ഭാരവാഹികളെ പ്രസ്തുത ചടങ്ങിൽ തിരഞ്ഞെടുത്തു .പ്രസിഡന്റായി ഭാവനാ ദിനേശിനെയും ,വൈസ് പ്രസിഡന്റ് എഡ്യൂക്കേഷനായി ശബരീഷ് സതീഷ് കുമാറിനെയും ,വൈസ് പ്രസിഡന്റ് മെമ്പർഷിപ്പായി മുഹമ്മദ് നിഷാദിനെയും ,വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷനായി ഡോക്ടർ സജീവിനെയും ,സെക്രട്ടറിയായി സാമുവേൽ ജോൺസിനെയും ,ട്രഷററായി ജമീലാ ഗുലാമിനെയും ,സർജിയൻ്റ് അറ്റ് ആർമ്സ് ആയി അജീം ജലാലുദീനെയും തിരഞ്ഞെടുത്തു .

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് പ്രോഗ്രാം കൺവീനർ യാസർ അറാഫാത്തു അവതാരകനായ ചടങ്ങിനു ട്രഷറർ അജീം ജലാലുദീൻ നന്ദി പറഞ്ഞു .

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026