l o a d i n g

ബിസിനസ്

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട് ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

പാലക്കാട്: അത്യാധുനികവും വിദദ്ധവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്ന ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തില്‍ നിര്‍ണായകമാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു മന്ത്രി എം.വി. രാജേഷ് പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികള്‍ക്ക് സമീപത്തുതന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള നേത്ര ചികിത്സ ലഭ്യമാകുന്നതായും, ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ പി. സ്മിതിഷ് ചടങ്ങില്‍ അധ്യക്ഷനും നടന്‍ രാജേഷ് ഹെബ്ബര്‍ മുഖ്യാതിഥിയുമായിരുന്നു.

പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തില്‍ ധാര്‍മികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ റീജിയണല്‍ ഹെഡ് ക്ലിനിക്കല്‍ സര്‍വീസസ് ഡോ. സൗന്ദരി എസ് പറഞ്ഞു.
ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് വൈസ് പ്രസിഡന്റ് ധീരജ് ഇ. ടി, ഡോ. രാജഗോപാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളും നവീന ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി സമഗ്രവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ കണ്ണ് ചികിത്സയാണ് ആശുപത്രിയുടെ പ്രത്യേകത. തിമിരം, ഗ്ലൗക്കോമ, റെറ്റിന, കൊര്‍ണിയ, റിഫ്രാക്ടീവ്, ഒക്യൂലോ പ്ലാസ്റ്റിക് തുടങ്ങിയ വിവിധ മേഖലകളില്‍ സമ്പൂര്‍ണ നേത്ര ചികിത്സാ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

ഫോട്ടോ:

1. പാലക്കാട് ആരംഭിച്ച ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കുന്നു. ഡോ. രാജഗോപാലന്‍ നായര്‍, ഡോ. സൗന്ദരി എസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പി. സ്മിതീഷ്, ധീരജ് ഇ. ടി എന്നിവര്‍ സമീപം. 2. ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മന്ത്രി എം. ബി രാജേഷ് നേത്ര പരിശോധന നടത്തുന്നു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026