l o a d i n g

കേരള

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിന് ഇ.ഡി. സമന്‍സ്; അടുത്തയാഴ്ച ഹാജരാകണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ജയറാമിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടുന്നതിനാണ് നടപടി. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രാഥമികമായി 12 പേര്‍ക്കാണ് ഇ.ഡി സമന്‍സ് അയച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് നിലവില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രതിപ്പട്ടികയിലുള്ളത്.

ശ്രീകോവിലിലേക്ക് പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് കേരള പൊലീസിന്റെ എസ്ഐടി സംഘം ചെന്നൈയിലെത്തി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള പരിചയമാണെന്നാണ് ജയറാം വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണ്ണപ്പാളികള്‍ വീട്ടില്‍ വെച്ച് പൂജിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി വിശ്വസിപ്പിച്ചു. ഇതിന്റെ പേരില്‍ പോറ്റിക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും ചെന്നൈയിലെ വീട്ടില്‍ സ്വര്‍ണ്ണപ്പാളികള്‍ എത്തിച്ച് പൂജ നടത്തിയത് പോറ്റിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണെന്ന് ജയറാം വിശദീകരിച്ചിരുന്നു.

നിര്‍മ്മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും വിവിധയിടങ്ങളില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി പണം തട്ടിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കണ്ടെത്തല്‍. ഇത്തരം വിശേഷപ്പെട്ട വസ്തുക്കള്‍ വീട്ടിലെത്തിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പല പ്രമുഖരെയും സമീപിച്ചിരുന്നത്. പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇ.ഡി ഇപ്പോള്‍ ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026