l o a d i n g

കേരള

പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

കാസര്‍കോട്: സംസ്ഥാനത്തെ പെരുന്നാള്‍ അവധികളും വിദ്യാഭ്യാസ കലണ്ടറും പരിഷ്‌കരിക്കണമെന്ന ശക്തമായ ആവശ്യവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് നടന്ന സമ്മേളനത്തിലാണ് സര്‍ക്കാരിന് മുന്നില്‍ നിര്‍ണ്ണായക പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയെങ്കിലും അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു.

നിലവില്‍ നല്‍കുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധി കുടുംബബന്ധങ്ങള്‍ പുതുക്കാനോ മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനോ പര്യാപ്തമല്ല. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ രീതി പ്രയാസമുണ്ടാക്കുന്നു. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പലപ്പോഴും അവധി കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കാന്‍ പെരുന്നാളിന് മുന്‍പും ശേഷവുമുള്ള ദിവസങ്ങള്‍ ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പുതുക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ മാതൃക കേരളത്തിലും നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് തടസ്സമാകുന്ന രീതിയില്‍ പരീക്ഷകളും ക്ലാസുകളും നിശ്ചയിക്കുന്നത് വിശ്വാസികളായ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. ആരാധനാ സമയം പരിഗണിച്ച് പരീക്ഷാ സമയക്രമം മാറ്റണം. മദ്രസാ സമയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ച് അടിയന്തരമായി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ സാമുദായികമായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ സമസ്ത ഓര്‍മ്മിപ്പിച്ചു. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആഘോഷിക്കാന്‍ നിലവിലെ അവധി ക്രമം തടസ്സമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026