ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ മേഘാലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരളം ക്വര്‍ട്ടറില്‍ കടന്നു. 36ാം മിനിറ്റില്‍ വി അര്‍ജുനും 71ാം മിനിറ്റില്‍ മുഹമ്മദ് റിയാസും 85ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും ലക്ഷ്യം കണ്ടു.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ തുടക്കം ഒന്ന് പതറിയെങ്കിലും പിന്നീട് ഉഗ്രന്‍ കളിയുമായി കേരളം കളം വാഴുകയായിരുന്നു.
അജയ്യരായാണ് ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. ഗ്രൂപ്പ് ബിയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയും സഹിതം 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
പഞ്ചാബ്, ഒഡിഷ ടീമുകളെയും തോല്‍പ്പിക്കുകയും റെയില്‍വേ സിനോട് സമനില വഴങ്ങിയുമാണ് മേഘാലയെ നേരിട്ടത്. 31ന് സര്‍വീസസുമയാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഇത് ജയിച്ചാല്‍ കേരളത്തിന് ഗ്രൂപ്പ് ജേതാക്കളാകാം.
Related News