l o a d i n g

ബിസിനസ്

ഓസ്‌ട്രേലിയന്‍ വാണിജ്യമന്ത്രി ഡോണ്‍ ഫാരെല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു; ഓസ്‌ട്രേലിയന്‍ ഫെസ്റ്റിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

റിയാദ് : സൗദിയില്‍ ഓസ്‌ട്രേലിയന്‍ ഫെസ്റ്റ് അവതരിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി ഓസ്‌ട്രേലിയന്‍ വാണിജ്യ - ടൂറിസം വകുപ്പ് മന്ത്രി സെനറ്റര്‍ ദ ഹോണറബിള്‍ ഡോണ്‍ ഫാരല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയയുടെ പരമ്പരാഗതവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ആഘോഷിക്കപ്പെട്ട വേദിയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘവും, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു ഗ്രൂപ്പ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തില്‍ മനോഹരമായി ഒരുക്കിയ ഓസ്‌ട്രേലിയന്‍ തീം സെറിമോണിയല്‍ ഗേറ്റില്‍ റിബണ്‍ മുറിച്ചാണ് മന്ത്രി ഓസ്‌ട്രേലിയന്‍ ഫെസ്റ്റിന് ഔദ്യോഗിക തുടക്കം കുറിച്ചത്. ഇതിന് ശേഷം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്‌ട്രേലിയന്‍ ഫെസ്റ്റിന്റെ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ പ്രീമിയം ഉത്പന്നങ്ങള്‍, മാംസ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്റ്റാളാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ഓസ്‌ട്രേലിയയുടെ കാര്‍ഷിക സമ്പത്ത് വിളിച്ചോതുന്ന ഫ്രെഷ് പഴവര്‍ഗ്ഗങ്ങളുടെയും, പച്ചക്കറികളുടെയും പ്രദര്‍ശന സ്റ്റാളും മന്ത്രി സന്ദര്‍ശിച്ചു.

ബേക്കറി വിഭാഗത്തിലെ സന്ദര്‍ശന വേളയില്‍, ഫെസ്റ്റിന്റെ ഉദ്ഘാടനത്തെ വേറിട്ട രീതിയില്‍ അടയാളപ്പെടുത്തി മന്ത്രി കേക്ക് മുറിച്ചു. ഔദ്യോഗിക പ്രസംഗത്തില്‍, ഓസ്ട്രേലിയന്‍ ഫെസ്റ്റ് കാണാന്‍ സാധിച്ചതില്‍ അതീവ സന്തോഷം പ്രകടിപ്പിച്ച മന്ത്രി ഡോണ്‍ ഫാരല്‍, ഇത് ഓസ്ട്രേലിയന്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം മാത്രമല്ലെന്നും, ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള വളരുന്ന പങ്കാളിത്തത്തിന്റെ തെളിവാണെന്നും വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നങ്ങള്‍ സൗദിയിലെ ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലുലു നടത്തിയ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഓസ്‌ട്രേലിയന്‍ വാണിജ്യ - ടൂറിസം വകുപ്പ് മന്ത്രി സെനറ്റര്‍ ദ ഹോണറബിള്‍ ഡോണ്‍ ഫാരലിനെയും, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളെയും സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും നന്ദിയും രേഖപ്പെടുത്തിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ഉപഭോക്താക്കള്‍ക്ക് ആഗോള വൈവിധ്യവും ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും എത്തിക്കുന്നതിലേക്കുള്ള ലുലുവിന്റെ പ്രതിബദ്ധതയുടെ പ്രധാനഘടകമാണ് ഓസ്ട്രേലിയന്‍ ഫെസ്റ്റെന്നും കൂട്ടിച്ചേര്‍ത്തു. സൗദിയിലെ ഉപഭോക്താക്കളെ ഓസ്ട്രേലിയന്‍ കാര്‍ഷിക മേഖലയുടെ യഥാര്‍ത്ഥ മികവുമായി ബന്ധിപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കുന്നതില്‍ ലുലു അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം പരിചയപ്പെടാനും വാങ്ങാനും ഉപഭോക്താക്കള്‍ക്ക് ഇത് അപൂര്‍വ അവസരമാണ്. പ്രത്യേക പ്രമോഷന്‍ ഓഫറുകളും ഈ ഉത്പന്നങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026