l o a d i n g

കേരള

അമ്മയുടേയും മകളുടേയും ആത്മഹത്യ: പ്രതി ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണനെ പൂന്തുറ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ ഇയാളെ ഇന്നലെ രാത്രിയോടെയാണ് ട്രെയിന്‍ മാര്‍ഗ്ഗം നഗരത്തില്‍ എത്തിച്ചത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കമലേശ്വരം സ്വദേശിനി സജിത, മകള്‍ ഗ്രീമ എന്നിവരുടെ മരണത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള പോലീസ് ജാഗ്രതയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

സജിതയും ഗ്രീമയും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പാണ് കേസില്‍ നിര്‍ണ്ണായകമായത്. ഉണ്ണികൃഷ്ണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇതിലുള്ളത്. വിവാഹസമയത്ത് 200 പവന്‍ സ്വര്‍ണം നല്‍കിയിട്ടും ഉണ്ണികൃഷ്ണന് തൃപ്തിയായിരുന്നില്ല. സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം ആക്ഷേപിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആറ് വര്‍ഷം നീണ്ട ദാമ്പത്യത്തിലുടനീളം ഗ്രീമ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു.

ഗ്രീമയുടെ വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ നിരന്തരം മാനസികമായി തളര്‍ത്തിയിരുന്നതായും സജിതയും മകളും എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026