l o a d i n g

കേരള

'പ്രധാനമന്ത്രിക്കരികിലേക്ക് പോകാത്തത് അച്ചടക്കം കാരണം; മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു'; വിശദീകരണവുമായി ആര്‍. ശ്രീലേഖ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ, അദ്ദേഹത്തെ യാത്രയാക്കാന്‍ വേദിക്ക് അരികിലേക്ക് പോകാതെ മാറിനിന്ന സംഭവത്തില്‍ വിശദീകരണവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. പാര്‍ട്ടി നല്‍കിയ ചിട്ടയായ പരിശീലനവും അച്ചടക്കവും കാരണമാണ് താന്‍ സ്വന്തം ഇരിപ്പിടം വിട്ടുമാറാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ ഉപാധ്യക്ഷ എന്ന നിലയില്‍ തനിക്ക് നിശ്ചയിച്ചു നല്‍കിയ ഇരിപ്പിടത്തില്‍ തന്നെ തുടരണമെന്നായിരുന്നു ധാരണയെന്ന് ശ്രീലേഖ പറഞ്ഞു. 'ക്ഷണിക്കപ്പെട്ടാലല്ലാതെ വിവിഐപി പരിപാടികളില്‍ പ്രധാനമന്ത്രിയുടെ അരികിലേക്ക് പോകരുതെന്ന തരത്തിലുള്ള പരിശീലനം ലഭിച്ചതിനാലാകാം തന്റെ സ്ഥാനത്തുനിന്ന് മാറാന്‍ തോന്നാതിരുന്നത്. വിവിഐപി എന്‍ട്രന്‍സിലൂടെ വന്ന് പ്രധാനമന്ത്രി അതേ വഴി തിരികെ പോകുമ്പോള്‍, താനും ആ വഴിക്ക് പോകുന്നത് ശരിയല്ലെന്നാണ് കരുതിയത്,' ശ്രീലേഖ വിശദീകരിച്ചു.

സംഭവത്തെ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചതായും അവര്‍ ആരോപിച്ചു. മേയര്‍ വി.വി. രാജേഷ്, കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോള്‍ ശ്രീലേഖ മാറിനിന്നത് വലിയ ചര്‍ച്ചയായിരുന്നു. മേയര്‍ സ്ഥാനമുള്‍പ്പെടെയുള്ള പദവികള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയാണോ ഈ മാറിനില്‍ക്കലിന് പിന്നിലെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ എന്നും ബിജെപിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.

'ആരും തെറ്റിദ്ധരിക്കേണ്ടതില്ല, എപ്പോഴും ബിജെപിക്കൊപ്പമായിരിക്കും. ഞാന്‍ നിങ്ങളുടെ സ്വന്തം ശ്രീലേഖ,' എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ അവസാനിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ആശയക്കുഴപ്പം നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിശദീകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026