l o a d i n g

ബിസിനസ്

കേരളത്തില്‍ നിന്നുള്ള കോഴികള്‍ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ഒമാനില്‍ നിരോധനം

Thumbnail

മസ്‌കറ്റ്: വെറ്ററിനറി അധികാരികളുടെ നിര്‍ദേശാനുസരണം ആരോഗ്യപരമായ ആശങ്കകള്‍ കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി ഒമാന്‍ കൃഷി, മല്‍സ്യ, ജലവിഭവ മന്ത്രാലയം നിരോധിച്ചു.

കേരളത്തിലെ മൃഗാരോഗ്യ സാഹചര്യം വിലയിരുത്തിയ ശേഷം ബന്ധപ്പെട്ട വെറ്ററിനറി അതോറിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം കേരളത്തില്‍ നിന്നുള്ള ജീവനുള്ള പക്ഷികള്‍, അവയുടെ ഉല്‍പ്പന്നങ്ങള്‍, ഉപോല്‍പ്പന്നങ്ങള്‍, അവശിഷ്ടങ്ങള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. നിലവിലുള്ള ആരോഗ്യ ഭീഷണി മാറുന്നത് വരെ നിരോധനം തുടരുമെന്നും സ്ഥിതിഗതികള്‍ ശാന്തമായാല്‍ മാത്രമേ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നിരുന്നാലും, ലോക മൃഗാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള 'ടെറസ്ട്രിയല്‍ ആനിമല്‍ ഹെല്‍ത്ത് കോഡ്' പ്രകാരം താപസംസ്‌കരണം നടത്തിയതോ പ്രത്യേക രീതിയില്‍ സംസ്‌കരിച്ചതോ ആയ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് നേരത്തെ ഒമാന്‍ നിരോധനം ഏര്‍പ്പെടുത്തുകയും പിന്നീട് വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026