l o a d i n g

കേരള

മുന്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 10, 2026

മൂന്നാര്‍: ഇടുക്കിയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്. അടുത്ത ഒരു മാസത്തിനുള്ളില്‍ ബിജെപി സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

താന്‍ ബിജെപിയില്‍ ചേരുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ തിരഞ്ഞെടുപ്പ് സീറ്റിനോ വേണ്ടിയല്ലെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. മൂന്നാര്‍, ദേവികുളം മണ്ഡലങ്ങളിലെ വികസന മുരടിപ്പിന് പരിഹാരം കാണുന്നതിനായുള്ള പ്രത്യേക ആവശ്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്കായി അദ്ദേഹം മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ മലയോര മേഖലയില്‍ പുതിയൊരു രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ കുറെക്കാലമായി സി.പി.എം നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയില്‍ നിന്നുള്ള അകല്‍ച്ചയുമാണ് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ചിട്ടുള്ളത്.

തോട്ടം തൊഴിലാളികള്‍ക്കായുള്ള സഹകരണ സൊസൈറ്റിയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. ഈ ചടങ്ങില്‍ വെച്ച് ബിജെപി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കാനാണ് സാധ്യത. മുന്‍പ് ജെ.പി. നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോഴും വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഇത്തവണ അദ്ദേഹം തന്നെ ചര്‍ച്ചകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026