കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ കൊച്ചാലുമ്മൂടിനോട് ചേര്‍ന്ന് കിടക്കുന്ന സമീപ പ്രദേശങ്ങളിലെ വിദേശത്തും സ്വദേശത്തും ഉള്ളവര്‍ സംയുക്തമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ (KCO) നാലാമത് ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ 9 വര്‍ഷമായി പ്രദേശത്തെ ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധയൂന്നികൊണ്ട് പ്രവാസികളായവരുടെയും സ്വദേശത്തുള്ളവരുടെയും സഹായത്താല്‍ ജീവകാരുണ്യമേഖലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലയിലും പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് KCO.
നവാസ് വളാലില്‍ (പ്രസിഡന്റ് - ഖത്തര്‍), നിസാര്‍ പള്ളിക്കശ്ശേരില്‍ (ജനറല്‍ സെക്രട്ടറി- സൗദി അറേബ്യ,) സാജിദ് ബഷീര്‍ (വക്താവ്- ബഹ്റൈന്‍), ഷാജി കൊച്ചാലുംമൂട് (വൈസ് പ്രസിഡന്റ്- സൗദി അറേബ്യ ), റാഫി അമ്പലത്തില്‍ (ജോ. സെക്രട്ടറി- ഒമാന്‍) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അന്‍സാര്‍ കാത്തുങ്ങല്‍, സെസില്‍ മുഹമ്മദ് സിദ്ദീഖ്, നൗഷാദ് കെ.എസ് പുരം, നൗഷാദ് കരിം, ആസിഫ് മുഹമ്മദ് സിദ്ധിഖ്, ഷൈന്‍ റഷീദ്, അന്‍ഷാദ് ചൂളൂര്‍ വടക്കതില്‍, (സൗദി അറേബ്യ) നിസാം തെക്കോടില്‍ (ബഹ്റൈന്‍) എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവില്‍ വന്നത്.
കൂടാതെ നാട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനയി അഷ്റഫ് ഷാ (ട്രഷറര്‍), നവാസ് തെക്കോട്ടില്‍ (കോര്‍ഡിനേറ്റര്‍), ഷെഫീക്ക് കരിമുട്ടം (ജോ. കോഡിനേറ്റര്‍), രാജു ടൈലര്‍, മുഹമ്മദ് കുഞ്ഞ്, ഷാജി മക്കാട്ട്, നാസിം തയ്യില്‍, ലത്തീഫ് തുണ്ടില്‍ എന്നിവര്‍ അടങ്ങിയ ഇപ്ലിമെന്റേഷന്‍ കമ്മിറ്റിയെയും
തെരഞ്ഞെടുത്തു.
Related News