കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ്. പ്രചാരണം നടത്തുന്നവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും വിഭാഗീയതയിലൂടെ നേട്ടം കൊയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പ്രമേയത്തില്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. തെറ്റായ കാര്യങ്ങള്‍ പറയുന്നവരുടെ പേര് പറയേണ്ടതില്ലെന്നാണ് ഇതിനു ന്യായീകരണമായി പാര്‍ട്ടി വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും മുസ്ലിം ലീഗ് ആരോപിച്ചു. ഇത് ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് സമീപനമാണ്. പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ചെറുക്കും.
എസ്‌ഐആറില്‍ ജാഗ്രതാ ക്യാമ്പ് നടത്താനും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് തലങ്ങളില്‍ ജനുവരി 10ന് പ്രവര്‍ത്തകരുടെ ക്യാമ്പ് നടത്തും. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളില്‍ അനര്‍ഹര്‍ വോട്ടര്‍പട്ടികയില്‍ കയറിക്കൂടുന്നു. എസ്‌ഐആറിലൂടെയും ഇത് സംഭവിക്കാനിടയുണ്ട്. സിപിഎം മേഖലകളില്‍ പുറത്താക്കപ്പെട്ടവരുടെ എണ്ണം കുറവ്. ബിഎല്‍ഒമാരെ ഉപയോഗിച്ച് സിപിഎം ചെയ്തതാണെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ജനുവരി 15 ന് മുന്‍പ് യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്നാണ് തീരുമാനം. അതിനു മുന്‍പ് ഉഭയകക്ഷി ചര്‍ച്ച നടക്കും. ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തും. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. സീറ്റ് വെച്ചുമാറുന്നതില്‍ പല ജില്ലാ കമ്മിറ്റികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി ആലോചിച്ച് തീരുമാനിക്കും. വിജയസാധ്യതയാണ് സ്ഥാനാര്‍ഥിത്വത്തിനുള്ള പ്രഥമ പരിഗണന. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ടേം വ്യവസ്ഥയില്‍ തീരുമാനം എടുത്തിട്ടില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
Related News