l o a d i n g

കേരള

വിവാദങ്ങള്‍ തള്ളി ശശി തരൂര്‍; 'ശൈലി വേറെയെങ്കിലും തരൂര്‍ 100% കോണ്‍ഗ്രസുകാരന്‍' എന്ന് ചെന്നിത്തല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

ന്യൂഡല്‍ഹി/കല്‍പ്പറ്റ: താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് മാറിയിട്ടില്ലെന്നും തനിക്കെതിരെയുള്ള വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ശശി തരൂര്‍ എം.പി. ഭൂരിപക്ഷം വിഷയങ്ങളിലും പാര്‍ട്ടിയും താനും ഒരേ നിലപാടിലാണെന്നും, 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം തെറ്റിദ്ധാരണകളുടെ പേരില്‍ പാര്‍ട്ടി വിടേണ്ട കാര്യമില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പുകഴ്ത്തിയിട്ടില്ലെന്നും എല്‍.കെ. അദ്വാനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത് പ്രായമായ ആളോടുള്ള ബഹുമാനസൂചകമായി മാത്രമാണെന്നും തരൂര്‍ പറഞ്ഞു. 'പ്രായമുള്ളവര്‍ക്ക് മര്യാദ നല്‍കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അദ്വാനിക്ക് ആശംസകള്‍ നേരാറുണ്ട്. തന്റെ എഴുത്തുകളുടെ തലക്കെട്ട് മാത്രം വായിച്ചാണ് പലരും വിവാദമുണ്ടാക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സജീവമായി രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി സമയമാകുമ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂര്‍ 'വ്യത്യസ്തന്‍'; പക്ഷെ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുന്നു

തരൂരിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വയനാട്ടില്‍ നടന്ന കെ.പി.സി.സി നേതൃത്വ ക്യാമ്പില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. തരൂര്‍ 100 ശതമാനം തങ്ങളെപ്പോലെയുള്ള ഒരു കോണ്‍ഗ്രസുകാരനല്ലെന്നും അദ്ദേഹത്തിന്റേത് മറ്റൊരു പ്രവര്‍ത്തന തലമാണെന്നും ചെന്നിത്തല നിരീക്ഷിച്ചു. അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസുകാരനല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസുമായി തരൂരിന് യാതൊരു പ്രശ്‌നവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണം എവിടെയെന്ന് കണ്ടെത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ലെന്നും വന്‍സ്രാവുകളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സാക്ഷാല്‍ അയ്യപ്പനോട് കളിച്ചവര്‍ അനുഭവിക്കുമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026