l o a d i n g

കേരള

മത്സരിച്ചത് മേയര്‍ ആക്കാമെന്ന വാഗ്ദാനത്തില്‍; ബിജെപി നേതൃത്വത്തിനെതിരെ ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താന്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയാകേണ്ടതായിരുന്നു എന്ന തുറന്നുപറച്ചിലുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താന്‍ വരാന്‍ മടിച്ചതാണെന്നും എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ ഉറച്ച വാഗ്ദാനത്തിന്മേലാണ് മത്സരിക്കാന്‍ ഇറങ്ങിയതെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും അതൃപ്തിയും അവര്‍ പങ്കുവെച്ചത്.

മേയര്‍ സ്ഥാനം ഉറപ്പുനല്‍കിയാണ് തന്നെ മത്സര രംഗത്തിറക്കിയത്. എല്ലാം തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിലാണ് കേന്ദ്രനേതൃത്വം ഇടപെട്ടതും തീരുമാനം മാറ്റിയതും. വി.വി. രാജേഷും ആശാനാഥും കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വിലയിരുത്തിയിട്ടുണ്ടാകാം എന്ന് അവര്‍ പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും പാര്‍ട്ടി തീരുമാനങ്ങളില്‍ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വി.വി. രാജേഷിന്റെയും ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പേ വേദി വിട്ടിറങ്ങിയ ശ്രീലേഖയുടെ നടപടി അന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുകയാണ്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026