l o a d i n g

കേരള

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: അഞ്ഞൂറോളം ബൈക്കുകള്‍ കത്തിനശിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ഞൂറോളം ബൈക്കുകള്‍ കത്തിനശിച്ചു. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് സമീപമുള്ള പാര്‍ക്കിങ് ഷെഡിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാര്‍ക്കിങ് ഷെഡിന് മുകളിലെ റെയില്‍വേ ലൈനില്‍ നിന്ന് ബൈക്കുകളിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം രണ്ട് ബൈക്കുകള്‍ക്കാണ് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയും ഷെഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ബൈക്കുകളുടെ പെട്രോള്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചത് തീയുടെ തീവ്രത വര്‍ധിപ്പിച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു.

അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പാര്‍ക്കിങ് കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരികളും യാത്രക്കാരും ഓടിമാറിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

'റെയില്‍വേ ലൈനിന് മുകളില്‍ നിന്ന് ഷീറ്റിട്ട് മൂടിയ ബൈക്കിന് മുകളിലേക്കാണ് തീ വീണത്. ഉടനെ വെള്ളമൊഴിച്ചെങ്കിലും അണയ്ക്കാനായില്ല. ടാങ്ക് പൊട്ടിത്തെറിച്ചതോടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.' - പാര്‍ക്കിങ് കേന്ദ്രം ജീവനക്കാരി മല്ലിക പറഞ്ഞു.

അപകടസമയത്ത് അഞ്ഞൂറോളം ബൈക്കുകള്‍ ഷെഡിലുണ്ടായിരുന്നു. ഇവയെല്ലാം പൂര്‍ണമായും കത്തിയതായാണ് വിവരം. ഞായറാഴ്ചയായതിനാല്‍ വാഹനങ്ങള്‍ കുറവായത് അപകടത്തിന്റെ ആഘാതം കുറച്ചു. പ്രവൃത്തിദിവസങ്ങളില്‍ ആയിരത്തിലധികം വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യാറുള്ളത്.

റെയില്‍വേ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026