പാലക്കാട്: ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറ് വയസുകാരന്‍ സുഹാന്റെ വിയോഗം. സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ബാലനെ വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സുഹാനെ കാണാതായത്.
ശനിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിച്ചു തിരികെ എത്തിയതായിരുന്നു സുഹാന്‍. വീട്ടിലെത്തിയ ശേഷം സഹോദരനൊപ്പം ടിവി കാണുന്നതിനിടെയുണ്ടായ ചെറിയ പിണക്കമാണ് വലിയൊരു അപകടത്തില്‍ കലാശിച്ചത്. പിണങ്ങി വീടുവിട്ടിറങ്ങിയ സുഹാനു വേണ്ടി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒടുവില്‍ അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.
ചിറ്റൂര്‍ കറുകമണി എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ് മാതാവ് തൗഹീദ. സംഭവസമയത്ത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Related News