l o a d i n g

കേരള

മലപ്പുറം ജില്ലയിലെ പലഭാഗത്തും ഭൂമിക്കടിയില്‍ വന്‍ശബ്ദം, പരിശോധനക്ക് വിദഗ്ധ സംഘം ഇന്നെത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 24, 2025

മലപ്പുറം: ജില്ലയില്‍ ഭൂമിക്ക് അടിയില്‍ നിന്നും ഭായനകമായ ശബ്ദം കേട്ടത് സംബന്ധിച്ച് പരിശാധന നടത്താന്‍ വിദഗ്ധ സംഘം ഇന്നെത്തും. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും.
ഭൂമിക്കടിയില്‍നിന്ന് ഭീകര ശബ്ദമാണ് കേട്ടതെന്ന് നാട്ടകാര്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ശബ്ദം കേട്ട് പലരും വീട് വിട്ട് രാത്രിയില്‍ വെളിയിലിറങ്ങിയിരുന്നു. ചില വീടുകളില്‍ അടച്ചിട്ട ജനലുകളും കുലുങ്ങിയതോടെ പരിഭ്രാന്തി കൂടുകയായിരുന്നു. ചിലര്‍ക്ക് കാലില്‍ ചെറിയ തരിപ്പ് അനുഭവപ്പെട്ടു.
വേങ്ങര, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, എടരിക്കോട്, പാലച്ചിറമാട് ,പറപ്പൂര്‍, ചങ്കുവെട്ടി, കോഴിച്ചിന, ഊരകം, എന്നിവിടങ്ങളിലെല്ലാം സമാനസംഭവം ഉണ്ടായി. എവിടെയും അപകടങ്ങള്‍ സംഭവിച്ചിട്ടില്ല. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ ശബ്ദവും വിറയലും വ്യക്തമാണ്.

2022 ഒക്ടോബര്‍ 11നും സമാനമായ ശബ്ദം മേഖലയില്‍ നിന്നും അനുഭവപ്പെട്ടിരുന്നു. ഭൂമികുലുക്കമാണെന്ന് കരുതി ജനം വീടു വിട്ടിറങ്ങിയിരുന്നു. ഇതേരീതിയിലാണ് ഇന്നലെയും സംഭവിച്ചത്. പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026