l o a d i n g

കേരള

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ക്രൂരമര്‍ദനത്തില്‍ 40-ഓളം മുറിവുകള്‍; കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

പാലക്കാട്: അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ (31) ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രാംനാരായണിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

മണിക്കൂറുകളോളം നീണ്ട ക്രൂരമായ പീഡനമാണ് രാംനാരായണ്‍ അനുഭവിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായുള്ള പരിശോധനയില്‍ തല മുതല്‍ കാല്‍ വരെ 40-ഓളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വടി ഉപയോഗിച്ച് തലയിലും മുതുകിലും നിരന്തരം അടിച്ചു. നിലത്തുവീണ യുവാവിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ആഞ്ഞു ചവിട്ടി. മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ആക്രമണം തുടര്‍ന്നത്.

കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കൊല്ലപ്പെട്ട യുവാവ് ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആര്‍.എസ്.എസ് നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 15-ഓളം പേരില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി. പ്രസാദ് (34), സി. മുരളി (38), കെ. ബിബിന്‍ (30), അനന്തന്‍ (55), എ. അനു (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ 15-ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനലാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നതായും അവര്‍ക്ക് മര്‍ദ്ദനത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

രാംനാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായവും പരിഗണനയിലാണ്. കുടുംബവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിച്ചു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കേരളത്തോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. 'കള്ളന്‍' എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുനിര്‍ത്തിയതെങ്കിലും പിന്നീട് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചായിരുന്നു ക്രൂരമായ ആക്രമണം.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026