l o a d i n g

കേരള

ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ശ്രീനിവാസന്‍ ഇനി അനശ്വരമായ ഓര്‍മ്മ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയും മധ്യവര്‍ഗ ജീവിതത്തിന്റെ പൊള്ളത്തരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടുകയും ചെയ്ത അതുല്യ പ്രതിഭ ശ്രീനിവാസന്‍ (69) ഓര്‍മയായി. നാലര പതിറ്റാണ്ടിലേറെ നീണ്ട വിസ്മയകരമായ സിനിമാ ജീവിതത്തിന് അന്ത്യം കുറിച്ച്, ഉദയംപേരൂര്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനസാഗരം സാക്ഷിയാകവെ, മക്കളായ വിനീതും ധ്യാനും ചേര്‍ന്ന് ചിതയക്ക് തീ കൊളുത്തി.

രോഗബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി പ്രണാമമര്‍പ്പിച്ചു. സംസ്‌കാര ദിനത്തില്‍ തമിഴ് നടന്‍ സൂര്യ, നടന്മാരായ ജഗദീഷ്, ഗോകുല്‍ സുരേഷ്, ഇന്ദ്രന്‍സ്, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി നടിമാരായ പാര്‍വതി, നമിത പ്രമോദ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശ്രീനിവാസന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരു

1956 ഏപ്രിലില്‍ കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍, ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലെത്തുന്നത്. 1977-ല്‍ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരേപോലെ തിളങ്ങി. മലയാളിയുടെ സ്വഭാവ വൈകല്യങ്ങളെ ഇത്രമേല്‍ സത്യസന്ധമായി പരിഹസിച്ച മറ്റൊരു എഴുത്തുകാരന്‍ സിനിമയിലുണ്ടാകില്ല.

മലയാളിയുടെ സ്വീകരണമുറികളില്‍ ദാസനായും വിജയനായും തളത്തില്‍ ദിനേശനായും കുശവനായും ശ്രീനിവാസന്‍ ഇനിയുമേറെക്കാലം ജീവിക്കും. ആ തൂലിക ബാക്കിവെച്ചുപോയ നിരീക്ഷണങ്ങളും ആ മുഖം സമ്മാനിച്ച ചിരികളും മലയാളസിനിമ ഉള്ളിടത്തോളം കാലം മരിക്കില്ല.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026