l o a d i n g

കേരള

ശ്രീനിവാസന്റെ സംസ്‌കാരം നാളെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഉദയംപേരൂരിലെ വീട്ടുവളപ്പില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 20, 2025

കൊച്ചി: ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യത്തിലൂടെയും മലയാളിയുടെ ചിന്തകളെ സ്വാധീനിച്ച അതുല്യ കലാകാരന്‍ ശ്രീനിവാസന് സിനിമാലോകവും കേരളവും കണ്ണീരോടെ വിടചൊല്ലുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 69-ാം വയസ്സില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.

എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ്-മലയാള സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ആയിരക്കണക്കിന് ആരാധകരും ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി.

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍, ആന്റണി പെരുമ്പാവൂര്‍, രമേഷ് പിഷാരടി തുടങ്ങി സിനിമാ ലോകത്തെ വലിയൊരു നിര തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് വിദേശത്തും മറ്റുമായിരുന്ന മക്കളായ വിനീതും ധ്യാനും യാത്രകള്‍ റദ്ദാക്കി ഉടന്‍ കൊച്ചിയിലെത്തി.

കണ്ണൂര്‍ സ്വദേശിയാണെങ്കിലും പിന്നീട് കൊച്ചി ഉദയംപേരൂരിലേക്ക് താമസം മാറിയ ശ്രീനിവാസന്‍, 1976-ല്‍ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ തൂലിക ചലിപ്പിച്ചു തുടങ്ങി. 'വടക്കുനോക്കിയന്ത്രം' (1989) എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി. മലയാള രാഷ്ട്രീയത്തെ ഇന്നും വിറപ്പിക്കുന്ന 'സന്ദേശം' എന്ന ആക്ഷേപഹാസ്യ ചിത്രം അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യപത്രമാണ്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങള്‍ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ചിരിക്കൊപ്പം ചിന്തയും വിളക്കിചേര്‍ത്ത ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026