l o a d i n g

കേരള

ഋത്വിക് ഘട്ടക്ക് ജന്മശതാബ്ദി ആഘോഷവും തോപ്പില്‍ അജയന്‍ അനുസ്മരണവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 19, 2025

കായംകുളം: ഇന്ത്യന്‍ സിനിമയുടെ ആചാര്യന്മാരില്‍ ഒരാളും പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെയും കൃഷ്ണപുരം കൈരളി വിലാസം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ചലച്ചിത്ര പ്രദര്‍ശനവും അനുസ്മരണവും സംഘടിപ്പിച്ചു. വള്ളികുന്നം കാമ്പിശ്ശേരി കൊച്ചിക്ക ചാന്നാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ ഋത്വിക് ഘട്ടക്ക് അനുസ്മരണ പ്രഭാഷണവും തോപ്പില്‍ അജയന്‍ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി. വിഖ്യാത ചലച്ചിത്രകാരനായ ഋത്വിക് ഘട്ടക്ക് ആധുനിക ഇന്ത്യന്‍ സിനിമയുടെ സ്ഥാപക ചലച്ചിത്രകാരന്മാരില്‍ പ്രമുഖനും, സിനിമകളില്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥകളും ജീവിതവും ആവിഷ്‌കരിച്ച അതുല്യ പ്രതിഭയുമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഫിലിം സൊസൈറ്റി പ്രസിഡന്റ് കെ.പി.എ.സി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജീവചരിത്രകാരനും ചിത്രകാരനുമായ ലക്ഷ്മണ്‍ മാധവ് തോപ്പില്‍ അജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫിലിം സൊസൈറ്റി സെക്രട്ടറിയും തോപ്പില്‍ അജയന്റെ സഹധര്‍മ്മിണിയുമായ ഡോ.സുഷമ അജയന്‍, പ്രോഗ്രാം കണ്‍വീനര്‍ അശോകന്‍ മാഷ്, എസ്.എസ്.നായര്‍, അഡ്വ.ആര്‍.ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

ഋത്വിക് ഘട്ടക്കിന്റെ പ്രശസ്ത സിനിമ 'സുവര്‍ണരേഖ' പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പലായനം ചെയ്യുന്ന ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ ജീവിതത്തിലെ ദുരന്തങ്ങളും അതിജീവന പോരാട്ടങ്ങളും ചിത്രീകരിക്കുന്ന സുവര്‍ണരേഖ, ഇന്ത്യന്‍ ജാതിവ്യവസ്ഥ, ദേശീയത, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണത എന്നിവ ശക്തമായി ആവിഷ്‌കരിക്കുന്ന ഘട്ടക്കിന്റെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ്. സുവര്‍ണരേഖ സിനിമയെക്കുറിച്ച് മലയാളത്തിലുള്ള വിവരണവും ചലച്ചിത്ര അവലോകനവും ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ നടത്തി. കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രന്‍, കവികളായ അനില്‍ നീണ്ടകര, ജി.മുരളി, ഗോപാല്‍ജി വള്ളികുന്നം, എഴുത്തുകാരി മായ വാസുദേവ്, മണപ്പള്ളി ഉണ്ണികൃഷ്ണന്‍, ടി.ആര്‍.ബാബു, ഷാനവാസ് കുറ്റിപ്പുറം, രഞ്ജിത്ത് കൃഷ്ണ, കെ.മന്‍സൂര്‍, അജയകുമാര്‍, ജോണ്‍സണ്‍, നാരായണപിള്ള, ജെ.പി.പാവുമ്പ,സുരേഷ് കുമാര്‍, ജോണ്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ ഋത്വിക് ഘട്ടക്ക് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026