മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍. ഇടത് സ്ഥാനാര്‍ഥിയായ ഐഎന്‍എലിന്റെ തയ്യില്‍ റംല ഹംസക്ക് 13027 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 4001 വോട്ടുകളുമാണ് ലഭിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുത്തു. 33 ഡിവിഷനുകളില്‍ 23 ഇടത്ത് മുസ്ലീം ലിഗ് വിജയിച്ചപ്പോള്‍ പത്തിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിജയം നേടി.
Related News