തിരുവനന്തപുരം -കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണക്ക് മത്സരിക്കാന്‍ സാധിച്ചത്. മാനസികസംഘര്‍ഷവും സൈബര്‍ അറ്റാക്കും ഒരുപാട് അനുഭവിച്ചെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ്. മുട്ടടയിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയമാണിതെന്ന് വൈഷ്ണ പ്രതികരിച്ചു.
കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി. രനീഷ് അട്ടിമറി വിജയം നേടി.
മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥ് വന്‍ തോല്‍വി ഏറ്റുവാങ്ങി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു.
കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്റി ട്വന്റിയെ ജനങ്ങള്‍ കൈവിട്ടു. രണ്ടിടത്തും യുഡിഎഫാണ് വിജയം നേടിയത്.
ഒളിവിലിരിക്കേ വിജയം
ഫ്രഷ്‌കട്ട് സമര സമിതി നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ബാബു കുടുക്കിലിന് വിജയം. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് ജയിച്ചത് ഫ്രഷ്‌കട്ട് സംഘര്‍ഷത്തെ തുടര്‍ന്ന് ബാബു കുടുക്കില്‍ ഒളിവില്‍ ഇരുന്നാണ് മത്സരിച്ചത്.
Related News