കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളെയും 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസാണ് വിധി പറഞ്ഞത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ (ഐപിസി 366), ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിരുന്നു. അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ നഷ്്ടപരിഹാരം നല്‍കണണെന്നും കോടതി ഉത്തരവുണ്ട്.
Related News