l o a d i n g

സാംസ്കാരികം

മമ്മൂട്ടി എന്ന പേരിന് പിന്നിലെ 'കാരണക്കാരന്‍' ആരാണ്? സത്യാവസ്ഥ വെളിപ്പെടുത്തി മെഗാസ്റ്റാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ 'മമ്മൂട്ടി' എന്ന പേര് ലഭിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. കൊച്ചിയില്‍ നടന്ന ഹോര്‍ത്തൂസ് പരിപാടിയുടെ വേദിയിലാണ്, സിനിമാലോകം ആഘോഷമാക്കിയ ഈ പേരിന് പിന്നിലെ യഥാര്‍ത്ഥ വ്യക്തിയെ അദ്ദേഹം സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തിയത്.

ചില പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന അവകാശവാദങ്ങള്‍ തിരുത്തിക്കൊണ്ട്, 'മമ്മൂട്ടി' എന്ന പേരിട്ട സുഹൃത്തിനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. എടവനക്കാട് സ്വദേശിയായ ശശിധരനെയാണ് തന്റെ പേരിനു പിന്നിലെ യഥാര്‍ഥ കാരണക്കാരനെന്നു പറഞ്ഞ് വേദിയിലേക്ക് ക്ഷണിച്ചത്.

തന്റെ മഹാരാജാസ് കോളേജ് കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. ഞാന്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ പേര് പി.ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു. ആ പേര് ഒരു 'അപരിഷ്‌കൃതമായി' തോന്നിയതുകൊണ്ട്, സുഹൃത്തുക്കളോട് ഞാന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഒമര്‍ ഷെരീഫ് എന്നായിരുന്നു. എല്ലാവരും എന്നെ 'ഒമറേ, ഒമറേ' എന്നാണ് വിളിച്ചിരുന്നത്.

എന്നാല്‍, ഈ രഹസ്യം അധികനാള്‍ നിലനിന്നില്ല. ഒരു ദിവസം കൂട്ടുകാരുമായി നടക്കുമ്പോള്‍ എന്റെ ഐഡന്റിറ്റി കാര്‍ഡ് താഴെ വീണു. അത് ഒരു സുഹൃത്ത് എടുത്ത് നോക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്. 'എടാ, നിന്റെ പേര് ഒമര്‍ എന്നല്ലല്ലോ... മമ്മൂട്ടിയല്ലേ' എന്ന് അവന്‍ വിളിച്ചു പറഞ്ഞു. അന്ന് മുതല്‍ക്കാണ് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയിലും, ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും 'മമ്മൂട്ടി'യായി മാറിയത്,' മെഗാസ്റ്റാര്‍ പറഞ്ഞു. മഹാരാജാസ് കോളേജല്ല, ഒരു വികാരമാണെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി എന്ന പേരിട്ടത് താനാണെന്ന് അവകാശപ്പെട്ട് പലരും രംഗത്തെത്തിയപ്പോഴും, മമ്മൂട്ടി ഈ രഹസ്യം സൂക്ഷിച്ചു. 'പലരും സ്വയം മുന്നോട്ട് വന്ന് പേരിട്ടത് താനാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്ക് കൃത്യമായി അറിയാവുന്ന, എനിക്ക് 'മമ്മൂട്ടി' എന്ന് പേരിട്ടയാള്‍ ദാണ്ടെ അവിടെയിരിപ്പുണ്ട്. ഇദ്ദേഹത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് ഹോര്‍ത്തൂസിന്റെ ഈ വേദിയിലായി,' അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ച ശശിധരനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു: 'എടവനക്കാടുള്ള ഈ ശശിധരനാണ് എനിക്ക് ആ പേരിട്ടത്. ആ പേരാണ് അന്നും ഇന്നും എന്നോടൊപ്പമുള്ളത്. പലരും ചോദിച്ചിട്ടും ഞാന്‍ ഇയാളെ ഒളിച്ചുവെച്ച്, ഒരു സര്‍പ്രൈസായി കാത്തുസൂക്ഷിക്കുകയായിരുന്നു. വളരെയേറെ സന്തോഷം,' മെഗാസ്റ്റാര്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞുനിര്‍ത്തി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026