പൂനെ: പൂനെയില്‍ രണ്ട് ട്രക്കുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി തീപിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പൂനെയിലെ നവലെ ബ്രിഡ്ജിന് സമീപത്ത് വൈകുന്നേരത്തോടെയായിരുന്നു അപകടം. കാറില്‍ ഇടിച്ചതിന് പിന്നാലെ ഒരു ട്രക്കിന് തീപിടിച്ചു. ഇതാണ് കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയത്.
ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും അഗ്നിക്കിരയായി. അഗ്‌നിശമനസേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
Related News